Suresh Gopi daughter wedding jasmine flowers from Dhanya Guruvayur temple : നടൻ സുരേഷ് ഗോപി തന്റെ സിനിമ തിരക്കുകളിൽ നിന്ന് തന്റെ കുടുംബ ജീവിതത്തിലെ സന്തോഷത്തിലേക്ക് കടക്കുകയാണ്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹമാണ് ഇനി താരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമേറിയത്. ഇപ്പോൾ, മകളുടെ വിവാഹത്തിനായുള്ള
ഒരുക്കങ്ങളിൽ സജീവമായിരിക്കുകയാണ് താരം. ഭാഗ്യ സുരേഷിന്റെ വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. 2024 ജനുവരി 17-നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വ്യവസായിയായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ വരൻ. ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് തന്റെ മകളുടെ വിവാഹം ഉണ്ടാവുക എന്ന് നേരത്തെ തന്നെ സുരേഷ് ഗോപി അറിയിച്ചിരുന്നു. ഇപ്പോൾ, മകളുടെ വിവാഹത്തിലേക്ക് മറ്റൊരു കൂട്ടിച്ചേർക്കൽ നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി.
അടുത്തിടെ സുരേഷ് ഗോപി ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചപ്പോൾ, കൈക്കുഞ്ഞുമായി ഒരു സ്ത്രീ മുല്ലപ്പൂ വിൽക്കുന്നത് കാണുകയുണ്ടായി. അവരെ കുറിച്ച് അന്വേഷിക്കുകയും, മകളുടെ കല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവിന്റെ ഓർഡർ അവർക്ക് നൽകുകയും ചെയ്തു. ധന്യ എന്ന സ്ത്രീയാണ് കുഞ്ഞുമായി മുല്ലപ്പൂ വില്പന നടത്തിയിരുന്നത്. മുല്ലപ്പൂ മാത്രമല്ല, മകളുടെ വിവാഹത്തിന് ആവശ്യമായ പിച്ചി പൂവും
ഒരുക്കാൻ ധന്യക്കും ഭർത്താവിനും സുരേഷ് ഗോപി ചുമതല നൽകി. തന്റെ സഹോദരിയുടെ വിവാഹത്തിന് എന്നപോലെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കും എന്ന് ധന്യ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ഇത് ഒരു വെറുതെയുള്ള സഹായമായി കാണരുത് എന്നും, താൻ അവർക്ക് അവരുടെ ജോലി നൽകിയത് ആണ് എന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. സുരേഷ് ഗോപിയുടെ ഹൃദ്യമായ പ്രവർത്തിക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
Read Also: കാഴ്ച ശക്തിയില്ലാതെ ദുരിത ജീവിതത്തിലായ ശ്രീജയെ ഏറ്റെടുത്ത് നടൻ മമ്മൂട്ടി