Suresh Gopi daughter wedding extravaganza captivates Malayalam film industry

താര സമ്പന്നമായി ഭാഗ്യ സുരേഷിന്റെ വിവാഹം!! താരങ്ങൾ കുടുംബസമേതം ഒത്തുകൂടിയപ്പോൾ

Suresh Gopi daughter wedding extravaganza captivates Malayalam film industry

Suresh Gopi daughter wedding extravaganza captivates Malayalam film industry: മലയാള സിനിമാ ലോകത്തെ ഏറ്റവും വലിയ താരവിവാഹമായി മാറിയിരിക്കുകയാണ് നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ മലയാള സിനിമാ ലോകത്തെ താരരാജാക്കന്മാരെല്ലാം ഒത്തുചേർന്നു. താരങ്ങൾ കുടുംബത്തോടൊപ്പം പങ്കാളികളായി.

മെഗാസ്റ്റാർ മമ്മൂട്ടിയും ഭാര്യ സുൽഫത്തിനൊപ്പം ഇന്നലെ രാത്രി നടന്ന വിവാഹ ആഘോഷത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം മോഹൻലാലും ഭാര്യ സുചിത്രയും എത്തിയിരുന്നു. ദിലീപും ഭാര്യ കാവ്യാ മാധവനും ദിവസങ്ങൾക്ക് മുമ്പ് സുരേഷ് ഗോപിയുടെ വീട്ടിലെത്തി ഈ ആഘോഷത്തിൽ പങ്കെടുത്തിരുന്നു, ഇന്ന് ഇരുവരും താലികെട്ടിന് ക്ഷേത്രത്തിലെത്തി. ജയറാമും ഭാര്യ പാർവതിയും വിവാഹ ചടങ്ങിനെത്തുന്നു.

ഷാജി കൈലാസും ഭാര്യയും നടിയുമായ ആനിയും വിവാഹ ചടങ്ങിൽ പങ്കെടുത്തു. ചിപ്പി രഞ്ജിത്ത്, മേനക, സുകന്യ തുടങ്ങിയ നടിമാരെല്ലാം വിവാഹ ചടങ്ങിനെത്തി. ക്ഷേത്രത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ക്ഷണിക്കപ്പെട്ട താരങ്ങളെല്ലാം പിന്നീട് നടന്ന റിസപ്ഷനിൽ പങ്കെടുക്കുന്നതാണ് ഇപ്പോൾ കാണുന്നത്. മലയാള സിനിമാ ലോകത്തെ താരങ്ങൾക്ക് പുറമെ

സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ സാമൂഹിക, വ്യവസായ, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു. എന്തായാലും മലയാള സിനിമാ ആരാധകർ തങ്ങളുടെ ഇഷ്ട താരങ്ങൾ ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ്. താരങ്ങൾക്ക് ഇത് സന്തോഷത്തോടെ ഒത്തുചേരാനുള്ള അവസരമാണ്.