Narendra Modi attends Suresh Gopi daughter wedding ceremony

ഗുരുവായൂരപ്പ സന്നിധിയിൽ മോദി പ്രഭാവം!! മലയാള താരരാജാക്കന്മാർക്ക് മുന്നിൽ തിളങ്ങി പ്രധാനമന്ത്രി

Narendra Modi attends Suresh Gopi daughter wedding ceremony

Narendra Modi attends Suresh Gopi daughter wedding ceremony: നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങിൽ ധാരാളം പ്രമുഖ വ്യക്തികൾ പങ്കെടുത്തിരുന്നു. സിനിമ – സാംസ്കാരിക – വ്യവസായ – രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ വിവാഹ ചടങ്ങിൽ അതിഥികളായി എത്തി. എന്നാൽ, അതിഥികളിൽ തിളങ്ങി നിന്നത്

രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള താര രാജാക്കന്മാർ സിനിമാരംഗത്ത് നിന്ന് ഉണ്ടായിരുന്നെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിലെ അതിഥികളിൽ ഹൈലൈറ്റ് ആയി മാറി. കാലത്ത് ഗുരുവായൂർ അമ്പലത്തിൽ എത്തി തുലാഭാരം നടത്തിയ ശേഷം, വിവാഹത്തിനുള്ള വസ്ത്രം മാറ്റിയാണ് മോദി ചടങ്ങിൽ എത്തിച്ചേർന്നത്. തുടർന്ന് ഭാഗ്യ സുരേഷിന്റെയും ശ്രേയസിന്റെയും വിവാഹ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. 

Narendra Modi attends Suresh Gopi daughter wedding ceremony

നവ ദമ്പതികളെ നരേന്ദ്ര മോദി അനുഗ്രഹിക്കുകയും, തന്റെ ആശിർവാദങ്ങൾ അറിയിക്കുകയും ചെയ്തു. ഒരുപക്ഷേ ഇത് ആദ്യമായി ആയിരിക്കും, പ്രധാനമന്ത്രി ആയ ശേഷം നരേന്ദ്ര മോദി രാജ്യത്തെ ഒരു സാധാരണ പൗരന്റെ വിവാഹത്തിൽ പങ്കുചേരുന്നത്. സുരേഷ് ഗോപിയുമായുള്ള മോദിയുടെ അടുപ്പം ആണ്, അദ്ദേഹത്തെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് മോദി കേരളത്തിൽ എത്തിയത്. ഇന്ന് കാലത്ത് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം, തൃപ്രയാർ ക്ഷേത്രത്തിലേക്ക് നരേന്ദ്ര മോദി പോയി. വിവാഹ ചടങ്ങിന്റെ തുടക്കം മുതൽ ഒടുക്കം വരെ സുരേഷ് ഗോപിക്കൊപ്പം നരേന്ദ്രമോദി ഉണ്ടായിരുന്നു എന്നത്, ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങിന്റെ ഗ്ലാമർ വർദ്ധിപ്പിച്ചു. Narendra Modi Blesses Suresh Gopi’s Daughter on Her Wedding Day