മലയാള സിനിമ ലോകത്ത് നടൻ സുരേഷ് ഗോപി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തികളിൽ ഒരാളാണ് മമ്മൂട്ടി. ഇരുവരുടെയും കുടുംബങ്ങളും ഈ ബന്ധവും സ്നേഹവും നിലനിർത്തുന്നു. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് മമ്മൂട്ടിയും ഭാര്യ സുൽഫത്തും,
വിവാഹത്തിന് തലെ ദിവസം തന്നെ ഗുരുവായൂരിൽ എത്തിച്ചേർന്നിരുന്നു. ദുൽഖർ സൽമാനും ഗുരുവായൂരിൽ എത്തും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന് എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഭാഗ്യ സുരേഷിന്റെ വെഡിങ് റിസപ്ഷനിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും എത്തിച്ചേർന്നിരുന്നു. ഇവർക്കൊപ്പം, മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്,
മകൾ സുറുമി, ദുൽഖറിന്റെ ഭാര്യ അമാൽ എന്നിവരും ഉണ്ടായിരുന്നു. സുരേഷ് ഗോപിയുടെ മക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ്, മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിനൊപ്പം നിൽക്കുന്ന ചിത്രം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പങ്കുവെച്ചു. ‘ഫേവറേറ്റ് (ഏറ്റവും പ്രിയപ്പെട്ട)’ എന്നാണ് ഈ ചിത്രത്തിന് മാധവ് ക്യാപ്ഷൻ നൽകിയത്.
കൂടാതെ, ദുൽഖർ സൽമാനൊപ്പം ഗോകുൽ സുരേഷും മാധവ് സുരേഷും നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട്, മാധവ് ഇങ്ങനെ കുറിച്ചു ‘പാരമ്പര്യം’. മമ്മൂട്ടിയുടെ കുടുംബവും സുരേഷ് ഗോപിയുടെ കുടുംബവും തമ്മിലുള്ള സ്നേഹവും ബന്ധവും മാധവ് സുരേഷിന്റെ ഈ പോസ്റ്റുകളിൽ പ്രകടമാകുന്നത്. ആരാധകരെ സംബന്ധിച്ചിടത്തോളം ചിത്രങ്ങൾ അവർക്ക് വളരെ പ്രിയപ്പെട്ടതായി മാറുകയും ചെയ്തു.