പോലീസ് ഓഫീസറും കോളേജ് പ്രൊഫസറും നേർക്കുനേർ വരുമ്പോൾ!! ആവേശം കൊള്ളിക്കുന്ന ‘ഗരുഡൻ’ ട്രൈലർ

Suresh Gopi Biju Menon Garudan movie trailer : സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ‘ഗരുഡൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മിഥുൻ മാനുവൽ തോമസ് തിരക്കഥയും എം ജിനേഷ് കഥയും രചിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുൺ വർമ്മ ആണ്.

ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്നു എന്നത് തന്നെയാണ് ‘ഗരുഡൻ’ന്റെ പ്രത്യേകത. ചിത്രത്തിൽ സുരേഷ് ഗോപി പോലീസ് ഓഫീസർ ആയി ആണ് എത്തുന്നത്. അതേസമയം, തന്റെ മാസ് പോലീസ് വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇമോഷൻസ് നിറഞ്ഞ, പ്രത്യേകിച്ച് കുറ്റബോധം വേട്ടയാടുന്ന ഒരു കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലറിൽ കാണപ്പെടുന്നത്. ചിത്രത്തിൽ ഹരീഷ് മാധവൻ എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്.

അതേസമയം, ഒരു കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. നിഷാന്ത് എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ബിജു മേനോൻ ജയിൽവാസം അനുഭവിക്കുകയും, തുടർന്ന് അദ്ദേഹം പുറത്തിറങ്ങിയശേഷം തന്നെ ചതിച്ചവരോട് പ്രതികാരം ചെയ്യാൻ ഉറച്ചതായും ട്രെയിലറിൽ കാണാൻ സാധിക്കുന്നു. ചിത്രത്തിൽ സുരേഷ് ഗോപിയും ബിജു മേനോനും നേർക്കുനേർ ഏറ്റുമുട്ടുന്നതായി ട്രെയിലർ സൂചിപ്പിക്കുന്നു.

പോലീസ് ഓഫീസറും കോളേജ് പ്രൊഫസറും നേർക്കുനേർ വരുമ്പോൾ!! ആവേശം കൊള്ളിക്കുന്ന ‘ഗരുഡൻ’ ട്രൈലർ | Garudan movie trailer

അഭിരാമി, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവസൽ വിജയ്, സിദ്ധിക്ക്, നിഷാന്ത് സാഗർ, മാളവിക, മേജർ രവി തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ഒരു സസ്പെൻസ് ത്രില്ലർ ആയിരിക്കും ‘ഗരുഡൻ’ എന്നതിന്റെ സൂചനകൾ ട്രെയിലർ നൽകുന്നു. ചിത്രം നവംബർ റിലീസ് ആയി തിയേറ്ററുകളിൽ എത്തും എന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. 

Read Also: ലിയോ ദാസ് നായകനെങ്കിൽ പാർത്ഥി ആര്!! ‘ലിയോ’ ട്രൈലറിൽ ലോകേഷ് ഒളിപ്പിച്ചിരുന്ന രഹസ്യങ്ങൾ

Suresh Gopi Biju Menon Garudan movie trailer

biju menonMovie TrailerSuresh Gopi
Comments (0)
Add Comment