വടക്കുംനാഥന്റെ മണ്ണിൽ നിന്ന് തുടക്കം, തൊഴുത് അനുഗ്രഹം വാങ്ങി സുരേഷ് ഗോപി

Suresh Gopi at Vadakkumnathan Temple: നടൻ എന്ന രീതിയിലും പിന്നീട് രാഷ്ട്രീയപ്രവർത്തകൻ എന്ന രീതിയിലും മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് സുരേഷ് ഗോപി. തൃശ്ശൂർ ഞാനങ്ങു എടുക്കുവാ എന്ന ആമുഖത്തോടെ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയ സുരേഷ് ഗോപി ഇത്തവണയും

സ്ഥാനാർഥിയായി രംഗത്തെത്തിരിക്കുകയാണ്. ഇത്തവണ ഇദ്ദേഹത്തിന്റെ ഇലക്ഷൻ യാത്ര ആരംഭിച്ചിരിക്കുന്നത് ശ്രീ വടക്കുംനാഥന്റെ മണ്ണിൽ നിന്നാണ്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. വടക്കുനാഥനെ തൊഴുത് ഇത്തവണത്തെ ഇലക്ഷൻ ക്യാമ്പയിന് ഇറങ്ങിയിരിക്കുകയാണ് പ്രിയ താരം. കഴിഞ്ഞതവണത്തെക്കാൾ ജന പിന്തുണ ഇത്തവണ ഇദ്ദേഹത്തിന് ഉണ്ടാകുമെന്നാണ്പ്രതീക്ഷിക്കുന്നത്. സിനിമാ മേഖലയിലും

രാഷ്ട്രീയ മേഖലയിലും ഒരുപോലെ സജീവമാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെതായി അവസാനം ഇറങ്ങിയ ചിത്രമാണ് ഗരുഡൻ. തീയേറ്ററുകളിൽ വൻ ഹിറ്റാണ് തീർത്തത്. തന്റെ എല്ലാ വിശേഷങ്ങളും പ്രിയതാരം സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്. കൂടാതെ വിശക്കുന്നവനെയും വേദനിക്കുന്നവനെയും എന്നും തന്നോട് ചേർത്ത് നിർത്തുന്ന പ്രകൃതമാണ് ഇദ്ദേഹത്തിന്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്കും ഇദ്ദേഹത്തെ വളരെ ഇഷ്ടമാണ്. പ്രിയ താരത്തിന് മകൾ ഭാഗ്യയുടെ വിവാഹം ഈയടുത്താണ് നടന്നത്.

ഗുരുവായൂർ അമ്പലനടയിൽ വച്ചായിരുന്നു വിവാഹം. പ്രധാന അതിഥിയായി എത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഒട്ടുമിക്ക എല്ലാ താരങ്ങളും പങ്കെടുത്ത ഈ വിവാഹം കേരളം അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും വലിയ രീതിയിൽ തന്നെയാണ് നടൻ സുരേഷ് ഗോപി നടത്തിയത്. 2021ൽ നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിച്ചിരുന്നു. 2016 മുതൽ 2022 വരെ രാജ്യസഭയിൽ നാമ നിർദ്ദേശം ചെയ്യപ്പെട്ട വ്യക്തി കൂടിയാണ് ഇദ്ദേഹം.

Celebrity NewsSuresh GopiTemple
Comments (0)
Add Comment