Suresh Gopi announced the new film SG257

സുരേഷ് ഗോപിയും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിൽ, ‘എസ്ജി257’ പ്രഖ്യാപനം എത്തി

Suresh Gopi announced the new film SG257

Suresh Gopi announced the new film SG257 : മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ‘ഗരുഡൻ’ എന്ന ചിത്രം തീയേറ്ററുകളിൽ വലിയ വിജയമായി മാറിയതിന് പിന്നാലെയാണ് സുരേഷ് ഗോപി തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട അപ്ഡേറ്റ് പങ്കുവെച്ചിരിക്കുന്നത്.

സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല. ‘എസ്ജി257’ എന്ന് താൽക്കാലിക പേര് നൽകിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത്, വിനീത് ജെയിൻ, സഞ്ജയ്‌ പടിയൂർ എന്നിവർ ചേർന്നാണ്. സുരേഷ് ഗോപിക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവർ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തെ സംബന്ധിച്ച് സംവിധായകൻ

Suresh Gopi announced the new film SG257
Suresh Gopi announced the new film SG257

അടുത്തിടെ ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. ഇത് സുരേഷ് ഗോപി ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രം ആയിരിക്കും എന്നാണ് സംവിധായകൻ പറഞ്ഞത്. കഥാപാത്രത്തിന് ആവശ്യമായ മാസും ചേർന്ന പടമായിരിക്കും എന്നും സംവിധായകൻ സൂചിപ്പിച്ചു. ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ എന്ന ചിത്രം സംവിധാനം ചെയ്ത സനൽ, നടി സരയുവിന്‍റെ ഭർത്താവ് കൂടിയാണ്. സുരേഷ് ഗോപി ചിത്രത്തെ കുറിച്ച് കൂടുതൽ പറഞ്ഞാൽ,

മനു സി കുമാർ, ജിത്തു കെ ജയൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അജയ് ഡേവിഡ് കച്ചാപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് മൻസൂർ മുത്തൂട്ടി ആണ്. രാഹുൽ രാജ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. അതേസമയം, ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’, ‘പെരുംകളിയാട്ടം’ തുടങ്ങിയ സുരേഷ് ഗോപി സിനിമകൾ ആണ് അടുത്തതായി റിലീസിന് തയ്യാറെടുക്കുന്നത്.

Read Also: സുരേഷ് ഗോപി ഒരു തങ്കപ്പെട്ട മനുഷ്യൻ, ബാബു നമ്പൂതിരി പറയുന്നു

Suresh Gopi announced the new film SG257