Suraj Venjaramoodu imitating VS Achuthanandan viral video

നൂറിന്റെ നിറവിൽ സഖാവ് വിഎസ്!! അച്യുതാനന്ദനെ അനുകരിക്കുന്ന സുരാജ് വെഞ്ഞാറമൂട്, വീഡിയോ

Suraj Venjaramoodu imitating VS Achuthanandan viral video. VS Achuthanandan Birthday. VS Achuthanandan Mimicry.

Suraj Venjaramoodu imitating VS Achuthanandan viral video : കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ 100-ാം ജന്മദിനം ആണ് ഇന്ന് (ഒക്ടോബർ 20). തന്റെ പ്രവർത്തികൾകൊണ്ടും വാക്കുകൾകൊണ്ടും മലയാളികളെ ആകെ സ്വാധീനിച്ചിട്ടുള്ള ഒരു വ്യക്തിയാണ് സഖാവ് വിഎസ് അച്യുതാനന്ദൻ.

നിരവധി മിമിക്രി കലാകാരന്മാർ അച്യുതാനന്ദനെ അനുകരിക്കാറുണ്ട്. അതിൽ ഏറ്റവും പ്രഗത്ഭനായ ഒരു വ്യക്തിയാണ് നടൻ സുരാജ് വെഞ്ഞാറമൂട്. തന്റെ മിമിക്രി കരിയറിൽ സുരാജ് വെഞ്ഞാറമൂട് ഏറ്റവും കൂടുതൽ തവണ അനുവദിച്ചിട്ടുള്ള വ്യക്തികളിൽ ഒരാളായിരിക്കാം വിഎസ് അച്യുതാനന്ദൻ. സഖാവിന്റെ ശബ്ദവും ശരീര ഭാഷയും രസകരവും മനോഹരവുമായി സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കാറുണ്ട്.

Suraj Venjaramoodu imitating VS Achuthanandan viral video
Suraj Venjaramoodu imitating VS Achuthanandan

സുരാജ് വെഞ്ഞാറമൂടിന്റെ പഴയകാല മിമിക്രി വീഡിയോകൾ പരിശോധിച്ചാൽ, അദ്ദേഹം നിരവധി തവണ അച്യുതാനന്ദൻ സഖാവിനെ അനുകരിച്ചതായി കാണാൻ സാധിക്കും. പല സ്റ്റേജ് പ്രോഗ്രാമുകളിലും, അച്യുതാനന്ദൻ സഖാവിനെ അനുകരിക്കുന്നതിന്റെ പൊടിക്കൈകൾ സുരാജ് വെഞ്ഞാറമൂട് വളരെ രസകരമായ രീതിയിൽ കാണികളോട് പങ്കുവെക്കാറുണ്ട്.

Suraj Venjaramoodu imitating VS Achuthanandan viral video

അതേസമയം, മിമിക്രി കലാകാരന്മാർക്ക് പുറമേ, കൊച്ചുകുട്ടികൾ വരെ വിഎസ് അച്യുതാനന്ദന്റെ ശരീരഭാഷയും ശബ്ദവും അനുകരിക്കാൻ ശ്രമിക്കാറുള്ളതായി പലപ്പോഴും സോഷ്യൽ മീഡിയയിലും ടെലിവിഷൻ സ്ക്രീനിലും കാണാറുണ്ട്. 100-ാം ജന്മദിനം ആഘോഷിക്കുന്ന കേരളത്തിന്റെ ബഹുമാനപ്പെട്ട മുൻ മുഖ്യമന്ത്രി സഖാവ് വിഎസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേരുന്നു. സുരാജ് അനുകരിക്കുന്നതിന്റെ മുഴുവൻ വീഡിയോ കാണാം  

Read Also: ഐഫോൺ വാങ്ങാൻ എത്തിയ യാചകൻ, ഒരു ചാക്ക് നാണയുവുമായി സ്വപ്ന സാക്ഷാത്ക്കാരം