Sudani from Nigeria actor Samuel Taj Mahal tour with lover : സാമുവൽ അബിയോള റോബിൻസൺ, നോളിവുഡ് ഫിലിം ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന ഒരു നടനാണ്. ഒരുപക്ഷേ മലയാളികൾക്ക് ഈ പേരും, നോളിവുഡ് ഫിലിം ഇൻഡസ്ട്രിയും അപരിചിതമായിരിക്കാം. എന്നാൽ, സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’യിലെ സുഡാനിയെ ആരും മറന്നുകാണില്ല.
‘പ്ലെയിങ് വിക്ടിം’ എന്ന ഷോർട് ഫിലിമിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച സാമുവൽ, പിന്നീട് ആഫ്രിക്കൻ ടെലിവിഷൻ സീരിയസുകളും, സിനിമകളും ചെയ്യുകയുണ്ടായി. ‘8 ബാർസ് & എ ചീഫ്’, ‘ഗ്രീൻ വൈറ്റ് ഗ്രീൻ‘ എന്നീ സിനിമകൾക്ക് ശേഷം ആണ് സാമുവൽ മോളിവുഡിലേക്ക് എത്തുന്നത്. ഒരു ഇന്ത്യൻ സിനിമയിൽ ലീഡ് റോളിൽ എത്തുന്ന ആദ്യത്തെ ആഫ്രിക്കൻ നടനാണ് സാമുവൽ.
ഇപ്പോൾ, തന്റെ പങ്കാളിക്കൊപ്പം വീണ്ടും ഇന്ത്യയിൽ എത്തിയിരിക്കുകയാണ് സാമുവൽ. ഇത്തവണ അവധി ആഘോഷത്തിന്റെ ഭാഗമായി പ്രിയപ്പെട്ടവൾക്കൊപ്പം ടൂറിസ്റ്റ് ആയി ആണ് സാമുവൽ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ലോകാത്ഭുതങ്ങളിൽ ഒന്നായ ഇന്ത്യയിലെ താജ് മഹൽ സന്ദർശിക്കാൻ ആണ് സാമുവലും പങ്കാളിയും എത്തിയത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെക്കുകയും ചെയ്തു.
2018-ൽ പുറത്തിറങ്ങിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിൽ സൗബിൻ സാഹിറിനൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സാമുവൽ, പിന്നീട് 2019-ൽ പുറത്തിറങ്ങിയ എ ജോജി സംവിധാനം ചെയ്ത ‘ഒരു കരീബിയൻ ഉഡായിപ്പ്’ എന്ന മലയാള ചിത്രത്തിലും കേന്ദ്ര കഥാപാത്രത്തിൽ എത്തി. 25-കാരനായ സാമുവൽ ഇതിനോടകം നിരവധി ശ്രദ്ധേയമായ ആഫ്രിക്കൻ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.
Read Also: വലിയൊരു സ്വപ്നം ബാക്കിവെച്ച് ജോണി വിടവാങ്ങി!! സങ്കടം സഹിക്ക വയ്യാതെ ഭാര്യയും മക്കളും