ദുൽഖർ സിനിമകളിലെ നായകനും നായികയും തമ്മിലുള്ള പ്രണയത്തോളം അതിഗംഭീരമായ മൂന്ന് പ്രണയങ്ങൾ

ദുൽഖർ സിനിമകളിലെ നായകനും നായികയും തമ്മിലുള്ള പ്രണയത്തോളം അതിഗംഭീരമായ മൂന്ന് പ്രണയങ്ങൾ

Sub plot love sequences from Dulquer movies : വ്യത്യസ്തമായ നിരവധി പ്രണയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള നടനാണ് ദുൽഖർ സൽമാൻ. ഇത്തരം കഥാപാത്രങ്ങൾ മനോഹരമായയാണ് അദ്ദേഹം അവതരിപ്പിക്കാറുള്ളത്. എന്നാൽ, ദുൽഖർ സിനിമകളിൽ ഒരു സബ് പ്ലോട്ട് പോലെ അതിഗംഭീരമായി അവതരിപ്പിച്ച പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ കുറച്ച് പ്രണയങ്ങൾ നോക്കാം.

കാസിയും അസിയും തമ്മിലുള്ള പ്രണയം മനോഹരമായി അവതരിപ്പിച്ച ചിത്രമാണ് ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’. സമീർ താഹിർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ, സണ്ണി വെയ്ൻ അവതരിപ്പിച്ച സുനി എന്ന കഥാപാത്രവും എന സാഹ എന്ന ബംഗാളി അഭിനേത്രി അവതരിപ്പിച്ച ഗൗരിയും തമ്മിലുള്ള പ്രണയം പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിയത് ആയിരുന്നു. ഹാഷിർ മുഹമ്മദ് ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

Sub plot love sequences from Dulquer movies

ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച് അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടൽ’ എന്ന ചിത്രത്തിൽ തിലകൻ അവതരിപ്പിച്ച കരീം ഇക്ക എന്ന കഥാപാത്രത്തിന്റെ പഴയകാല പ്രണയം പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയതായിരുന്നു. ജഗൻ രെജു ആണ് കരിമിക്കയുടെ ബാല്യകാലം അവതരിപ്പിച്ചത്, നടി മാളവിക നായർ ആണ് മൗലവിയുടെ മകളായി, അഥവാ കരീമിക്കയുടെ പ്രണയിനിയായി എത്തിയത്. അഞ്ജലി മേനോൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

Sub plot love sequences from Dulquer movies

ദുൽഖർ സൽമാൻ ഏറെ ശ്രദ്ധേയമായ ഒരു അതിഥി വേഷത്തിൽ എത്തിയ ചിത്രമാണ് സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ‘പറവ’. ഈ ചിത്രത്തിൽ നിരവധി പ്രണയങ്ങൾ ഉണ്ടെങ്കിലും, അമൽ ഷാ അവതരിപ്പിച്ച ഇർഷാദ് അഥവാ ഇച്ചാപ്പി എന്ന കഥാപാത്രവും, മനാൾ ഷീരാസ് അവതരിപ്പിച്ച സുറുമി എന്ന കഥാപാത്രവും തമ്മിലുള്ള സ്കൂൾ കാല പ്രണയം വളരെ മനോഹരമായിരുന്നു. ഇവരുടെ പ്രണയവും വേർപാടും ചില ഹൃദയങ്ങളിൽ തുടച്ചു കയറി. 

Read Also: ‘ഗരുഡൻ’ ബോക്സ് ഓഫിസ് വിജയം, സംവിധായകന് സ്നേഹ സമ്മാനവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

dulquer salmaanSoubin ShahirSunny Wayne
Comments (0)
Add Comment