Students school friendship heartwarming adorable viral video

ഇത് പ്രണയമാണോ സൗഹൃദമാണോ!! എന്തുതന്നെയായാലും ഇതുപോലെ ഒരുവനെ ഏതൊരു പെൺകുട്ടിയും ആഗ്രഹിച്ചുപോകും

Students school friendship heartwarming adorable viral video

Students school friendship heartwarming adorable viral video: തെന്നിന്ത്യൻ നടി ശ്രുതി ഹാസൻ അടുത്തിടെ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ച ഒരു വീഡിയോ വളരെ പെട്ടെന്ന് ഇന്റർനെറ്റ് ലോകത്ത് ശ്രദ്ധ ആകർഷിക്കുക ഉണ്ടായി. രണ്ട് കുട്ടികളുടെ സൗഹൃദവും സ്നേഹവും കരുതലും എല്ലാം പ്രകടമാകുന്ന പ്രവർത്തിയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

വീഡിയോയിൽ സ്കൂൾ യൂണിഫോം ധരിച്ചുകൊണ്ടുള്ള രണ്ട് കുരുന്നുകളെ കാണാൻ സാധിക്കുന്നു, ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. കൂട്ടത്തിലെ പെൺകുട്ടി വിഷമത്തിലാണ്, അവൾ എന്തോ കാരണത്താൽ കരയുകയാണ്. തന്റെ സുഹൃത്തിനെ ആശ്വസിപ്പിക്കാൻ ആൺകുട്ടി നടത്തുന്ന പ്രവർത്തികളാണ് വീഡിയോയുടെ ഹൈലൈറ്റ്. തന്റെ സുഹൃത്തിന്റെ കവിളിൽ നുള്ളി,

Students school friendship heartwarming adorable viral video

ആ നിമിഷം അവൻ അവളിൽ ചിരി പടർത്താൻ ശ്രമിക്കുന്നു. എന്നാൽ, അത് അവൾ കൂടുതൽ കരയാൻ കാരണമായി. ഇതിന് പിന്നാലെ തന്റെ സുഹൃത്തിന്റെ കയ്യിൽ ഒരു മുത്തം നൽകി പയ്യൻ അവളെ ആശ്വസിപ്പിക്കുന്നു. തന്റെ സുഹൃത്തിന്റെ സങ്കടം വളരെ നേരത്തെ പരിശ്രമത്തിനൊടുവിൽ ശമിപ്പിച്ചതിലുള്ള സന്തോഷം പയ്യന്റെ മുഖത്ത് വിടരുന്ന ചിരിയിൽ പ്രകടമാണ്.

“ഞാൻ കരയുമ്പോൾ നിങ്ങൾക്ക് എന്നെ ഇങ്ങനെ ആശ്വസിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ അത് യഥാർത്ഥ സ്നേഹമാണോ? കരയുന്ന കുട്ടിയെ പരിചരിക്കുന്ന മധുരമുള്ള കുട്ടി, ഈ കഥയെക്കുറിച്ച് അറിയാവുന്ന എല്ലാവരും കമന്റ് ചെയ്യൂ,” എന്ന കുറിപ്പോട് കൂടിയാണ് ശ്രുതി ഹാസൻ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകർ വീഡിയോ കണ്ടതിലുള്ള അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു.

Students school friendship heartwarming adorable viral video