Students dancing with teacher school christmas celebration

കൂട്ടുകാർക്കിടയിൽ കൊച്ചു മിടുക്കിയുടെ സൂപ്പർ ഡാൻസ്, കുട്ടികൾക്കൊപ്പം ആടിത്തിമർത്ത് മാഷും

Students dancing with teacher school christmas celebration: ക്രിസ്മസ് അവധിക്കാലം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം നിറഞ്ഞതാണ്. 10 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന അവധിക്കാലം, അതും ക്രിസ്മസ് പരീക്ഷകൾ എല്ലാം അവസാനിച്ചതിന് ശേഷം. മാത്രമല്ല, സ്കൂളിലെ ക്രിസ്മസ് ആഘോഷ പരിപാടികളും

വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം സന്തോഷം നിറക്കുന്നതാണ്. ഇത്തരത്തിൽ, ഞാവക്കാട് എൽപി സ്കൂളിലെ ഒരു ക്രിസ്മസ് ആഘോഷ കാഴ്ച ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. കായംകുളത്തെ ഈ വിദ്യാലയത്തിലെ, കുട്ടികളുടെ ക്രിസ്മസ് ആഘോഷ വീഡിയോ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചത്. കുട്ടികളുടെയും അധ്യാപകന്റെയും നൃത്തം ആണ്

Students dancing with teacher school christmas celebration

ഈ ക്രിസ്മസ് ആഘോഷ വീഡിയോയുടെ ഹൈലൈറ്റ്. വിദ്യാർത്ഥികൾ പലരും വെള്ളയും ചുവപ്പും ഡ്രസ്സ് കോഡ് അണിഞ്ഞതായി കാണാൻ സാധിക്കുന്നു. അധ്യാപകനും വിദ്യാർത്ഥികളും എല്ലാവരും തന്നെ ക്രിസ്മസ് തൊപ്പിയും അണിഞ്ഞിട്ടുണ്ട്. ‘കാവാലയ്യ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനാണ് വിദ്യാർത്ഥികൾ നൃത്തം ചെയ്യുന്നത്. കൂട്ടത്തിൽ ഒരു പെൺകുട്ടിയുടെ കിടിലൻ ഡാൻസ്, കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു.

തന്റെ വിദ്യാർത്ഥികളുടെ മനോഹരമായ ഡാൻസ് കണ്ട് ആവേശം വന്ന അധ്യാപകനും തന്റെ കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുന്നതായും വീഡിയോയിൽ കാണാൻ സാധിക്കുന്നു. വിദ്യാഭ്യാസ മന്ത്രി പങ്കുവെച്ച വീഡിയോക്ക് താഴെ ഞാവക്കാട് സ്കൂളിലെ പ്രധാന അധ്യാപിക കമന്റ് ചെയ്തതും ശ്രദ്ധേയമായി. “ഞാനും ഞങ്ങളും ദൃശ്യയും കൂട്ടുകാരും വിഷ്ണു സാറും, ദൃശ്യങ്ങൾ പകർത്തിയ അമാൻ സാറും,” പ്രധാനാധ്യാപിക എംഎസ് ഷീജ പറഞ്ഞു.

Students dancing with teacher school christmas celebration