Students dancing kerala classroom viral video

ക്ലാസ് ഇടവേളയിലെ കലാസ്പർശം!! മിടുക്കി കുട്ടികളുടെ ഡാൻസ് വൈറൽ, വീഡിയോ

Students dancing Kerala classroom viral dance

Students dancing Kerala classroom viral dance: കുട്ടികളുടെ കലാരൂപങ്ങൾ കാണാൻ എപ്പോഴും ഒരു പ്രത്യേക ഭംഗിയാണ്. പ്രത്യേകിച്ച്, കുട്ടികളുടെ നൃത്തം കാഴ്ചക്കാർക്ക് ഒരു പ്രത്യേക ആകർഷണം നൽകുന്നു. ഇത്തരത്തിൽ, അടുത്തിടെ ഇന്റർനെറ്റ് ലോകത്ത് വൈറലായ രണ്ട് മിടുക്കി കുട്ടികളുടെ ഡാൻസ് വീഡിയോ ആണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.

ഒഴിവ് സമയത്ത് ക്ലാസ് മുറിയിൽ രണ്ട് സുഹൃത്തുക്കൾ നൃത്തം ചെയ്തതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. ഇരുവരുടെയും ഒത്തൊരുമയും, ടൈമിംഗും എല്ലാം ആണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. വളരെ മനോഹരമായിയാണ് ക്ലാസ് മുറിയിൽ കുട്ടികൾ നൃത്തം ചെയ്തത്. ശാസ്താംകോട്ട ജിഎൽപിഎസ് കിടങ്ങയം നോർത്ത് സ്കൂളിലെ വിദ്യാർഥിനികളായ അരുണിമയും രുദ്രാ മനുവും

Students dancing kerala classroom viral video
Students dancing kerala classroom viral video

ആണ് ഈ മനോഹരമായ നൃത്തം കാഴ്ച വച്ചിരിക്കുന്നത്. അരുണിമയുടെയും രുദ്രയുടെയും ഡാൻസ് വീഡിയോ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെക്കുകയും ചെയ്തു. “ക്ലാസ് ഇടവേളയിലെ കലാസ്പർശം,” എന്ന തലക്കെട്ടോടെയാണ് വിദ്യാഭ്യാസ മന്ത്രി ഈ വീഡിയോ പങ്കുവെച്ചത്. ശാസ്താംകോട്ട ജിഎൽപിഎസ് കിടങ്ങയം നോർത്തിലെ അരുണിമയെയും രുദ്രയെയും

“മിടുക്കികൾ,” എന്ന് വിദ്യാഭ്യാസ മന്ത്രി വിശേഷിപ്പിക്കുകയും ചെയ്തു. വീഡിയോ കണ്ട പ്രേക്ഷകർ എല്ലാവരും തന്നെ, തങ്ങളുടെ സന്തോഷവും ആനന്ദവും കമന്റ് ബോക്സിൽ പങ്കുവെച്ചു. കുട്ടികളുടെ മനോഹരമായ നൃത്തത്തെ അഭിനന്ദിച്ച പ്രേക്ഷകർ, ഒഴിവ് സമയത്തെ നല്ല രീതിയിൽ പ്രയോജനപ്പെടുത്തുന്ന കുട്ടികളെ പ്രശംസിക്കുകയും ചെയ്തു. എല്ലാ സ്കൂളുകളിലും നൃത്ത – സംഗീത അധ്യാപകരെ നിയമിക്കണം എന്ന അഭിപ്രായവും ആളുകൾ പങ്കുവെക്കുന്നു.