Students classroom Ganesh Mantra Song viral video

“ഓം ഗൺ ഗണപതയേ നമോ നമഃ” കുട്ടികളുടെ ആത്മാർത്ഥത നിറഞ്ഞ മന്ത്ര ജപം, വീഡിയോ

Students classroom Ganesh Mantra Song viral video

Students classroom Ganesh Mantra Song viral video : സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുട്ടികളുടെ രസകരമായ വീഡിയോകൾ പലപ്പോഴും വലിയ രീതിയിൽ വൈറൽ ആകാറുണ്ട്. കുട്ടികളുടെ നിഷ്കളങ്കമായ പ്രവർത്തികൾ കാഴ്ചക്കാരിൽ കൗതുകം ജനിപ്പിക്കുകയും ചിരി പടർത്തുകയും ചെയ്യുന്നു എന്നത് തന്നെയാണ് ഇത്തരം വീഡിയോകൾ വയറൽ ആകാനുള്ള കാരണം.

തങ്ങളുടെ രക്ഷിതാക്കൾ പഠിപ്പിച്ചു നൽകിയ കാര്യങ്ങൾ അതേപടി പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന കുട്ടികളുടെ വീഡിയോകൾ നിങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാകാം. വീട്ടുജോലികൾ ചെയ്യുന്നതിൽ അമ്മയെ സഹായിക്കുന്ന കുട്ടികളെയും, പ്രാർത്ഥന സമയങ്ങളിൽ മുതിർന്നവർക്കൊപ്പം പ്രാർത്ഥിക്കുന്ന കുഞ്ഞു മക്കളെയും എല്ലാം വ്യത്യസ്ത വീഡിയോകൾ കാണാൻ സാധിക്കാറുണ്ട്.

Students classroom Ganesh Mantra Song viral video
“ഓം ഗൺ ഗണപതയേ നമോ നമഃ” കുട്ടികളുടെ ആത്മാർത്ഥത നിറഞ്ഞ മന്ത്ര ജപം, വീഡിയോ | Students classroom Ganesh Mantra Song viral video

ഇത്തരത്തിൽ ഒരു പ്ലേ സ്കൂൾ എന്ന് തോന്നിപ്പിക്കുന്ന പശ്ചാത്തലത്തിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. വീഡിയോയിൽ ഒരു ക്ലാസ് മുറിയിലെ കുട്ടികൾ മുഴുവൻ അവരുടെ അധ്യാപിക പറഞ്ഞു നൽകുന്നത് പോലെ മന്ത്രം ആവർത്തിച്ചു ജപിക്കുന്നതായി കാണാൻ സാധിക്കുന്നു. ഈ വീഡിയോയുടെ മറ്റൊരു കൗതുകം എന്തെന്നാൽ

Students classroom Ganesh Mantra Song viral video

മന്ത്രം ജപിക്കുമ്പോൾ ഓരോ കുട്ടികളുടെയും ഭാവവ്യത്യാസവും അനുകരണവും ആണ്. പലരും വളരെ ഗൗരവത്തോടെ മന്ത്രം ജപിക്കുമ്പോൾ, ചിലർ ആകട്ടെ ഭക്തി കൂടിയത് കൊണ്ടാവണം, അവരുടെ ആംഗ്യങ്ങൾ സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമാകുന്നു. എന്തുതന്നെയായാലും, ഈ വീഡിയോ ഇതിനോടകം തന്നെ ധാരാളം ആളുകൾ ആവർത്തിച്ചു കണ്ടു കഴിഞ്ഞിരിക്കുന്നു. വീഡിയോ കാണാം 

Read Also: ഈ കാറിന്റെ ഗിയർ ഒന്നും അത്ര ഉറപ്പ് പോര!! പയ്യന്റെ കാർ റിവ്യൂ വിഡിയോ വൈറൽ