Student cute complaint about friend to teacher viral video : കൊച്ചു കുട്ടികൾ നിഷ്കളങ്കമായി പറയുന്ന പല കാര്യങ്ങളും മുതിർന്നവർക്ക് കൗതുകകരവും രസകരവും ആയി തോന്നിയേക്കാം. എന്നിരുന്നാലും, ചില കുരുന്നുകളുടെ വാക്കുകൾ കേൾവിക്കാരനെ ഇരുത്തി ചിന്തിപ്പിക്കുന്നതും ആകാം. ഇത്തരത്തിൽ, കാഴ്ചക്കാരെ ഒരുപാട് ചിന്തിപ്പിച്ച ഒരു വീഡിയോ
ഇന്റർനെറ്റ് ലോകത്ത് വൈറൽ ആവുകയുണ്ടായി. സ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി, തന്റെ സഹപാഠി തന്റെ ബോക്സ് നശിപ്പിച്ചതിനെ തുടർന്ന്, പരാതി ഉന്നയിക്കുന്നതിനായി അധ്യാപകന്റെ അരികിൽ എത്തിയതാണ് വീഡിയോയുടെ പശ്ചാത്തലം. കുട്ടിയും അധ്യാപകനും തമ്മിലുള്ള സംഭാഷണം കാഴ്ചക്കാർക്ക് ഒരുപോലെ രസകരവും ചിന്തിപ്പിക്കുന്നതായും തോന്നാം.
തന്റെ ബോക്സ് നശിപ്പിച്ച സഹപാഠിക്ക് തക്ക ശിക്ഷ നൽകണമെന്ന് അഭ്യർത്ഥനയുമായി ആണ് വീഡിയോയിൽ കാണുന്ന കുഞ്ഞ് അധ്യാപകന്റെ അരികിൽ എത്തുന്നത്. സഹപാഠിക്ക് മുൻപൊരിക്കൽ അധ്യാപകൻ, ഇത്തരം പ്രവർത്തികൾ ആവർത്തിച്ചാൽ ടിസി നൽകും എന്ന മുന്നറിയിപ്പ് നൽകിയതാണ് എന്നും കുട്ടി അധ്യാപകനെ ഓർമിപ്പിക്കുന്നു. ഇതോടെ, താൻ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന ചോദ്യമായി അധ്യാപകന്റെ ഭാഗത്തുനിന്ന്
Student cute complaint about friend to teacher viral video
ടിസി നൽകാൻ നീ ആവശ്യപ്പെട്ടാൽ അത് ഞാൻ അംഗീകരിക്കും എന്ന് അധ്യാപകൻ പറഞ്ഞു, എന്നാൽ ടിസി നൽകിയാൽ നിന്റെ സഹപാഠിക്ക് പഠിക്കാൻ സാധിക്കില്ല എന്ന് അത് അവന്റെ വീട്ടുകാരെ വിഷമത്തിൽ ആക്കുമോ എന്നും അധ്യാപകൻ ചോദിക്കുകയുണ്ടായി. ഇത് പറഞ്ഞതോടെ തന്റെ നിലപാടിൽ കുട്ടി അയവ് വരുത്തി. സഹപാഠിക്ക് ഒരു അവസരം കൂടി നൽകാം എന്നായി. തന്റെ വസ്തു നശിപ്പിച്ചതിൽ ദുഃഖം ഉണ്ടെങ്കിലും, അതിന്റെ പേരിൽ തന്റെ സുഹൃത്ത് വിഷമം അനുഭവിക്കുന്നതിൽ കുട്ടിക്ക് താല്പര്യമില്ല എന്ന കാര്യം ഇന്ന് നമ്മുടെ സമൂഹത്തിന് ഉള്ള ഒരു പാഠം കൂടിയാണ്.
Read Also: “ഓം ഗൺ ഗണപതയേ നമോ നമഃ” കുട്ടികളുടെ ആത്മാർത്ഥത നിറഞ്ഞ മന്ത്ര ജപം, വീഡിയോ