മലയാള സിനിമയുടെ റൊമാന്റിക് ഹീറോ, ഈ നടൻ ആരാണെന്ന് മനസ്സിലായോ

Celebrity childhood photos: 1980 കളിലും 90 കളിലും തെന്നിന്ത്യൻ സിനിമാലോകത്തെ മികച്ച യുവ നടനും പെൺകുട്ടികളുടെ രോമാഞ്ചവും മലയാള സിനിമ ആരാധകരുടെ പ്രിയങ്കരനുമായ ഒരു നടന്റെ കൗമാര കാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. 1983 ൽ പി.പത്മരാജൻ മലയാള സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ ആ പതിനാറുകാരനെ നിങ്ങൾക്ക് ഓർമ്മയില്ലേ?

മലയാള സിനിമയിലേക്ക് രവി പുത്തൂരാൻ ആയി എത്തിയ റഹ്മാന്റെ കുട്ടിക്കാല ചിത്രം ആണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. 1983-ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച സഹനടനുള്ള കേരള സംസ്ഥാന അവാർഡ് റഹ്മാൻ സ്വന്തമാക്കി. ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് റഹ്മാൻ.

1967-ൽ കെഎംഎ റഹ്മാന്റെയും സാവിത്രി നായരുടെയും മൂത്ത മകനായി അബുദാബിയിലാണ് റഷിൻ റഹ്മാൻ എന്ന മലയാള സിനിമ ആരാധകരുടെ സ്വന്തം റഹ്മാന്റെ ജനനം. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ എആർ റഹ്മാന്റെ ഭാര്യ സൈറാബാനുവിന്റെ സഹോദരി മെഹറുന്നിസയെയാണ് റഹ്മാൻ വിവാഹം കഴിച്ചിരിക്കുന്നത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. അബുദാബിയിൽ സ്കൂളിംഗും മമ്പാട് എംഇഎസ് കോളേജിൽ നിന്ന് ഡിഗ്രി വിദ്യാഭ്യാസവും റഹ്മാൻ പൂർത്തിയാക്കി.

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ റഹ്മാൻ സജീവമാണ്. ‘പൊന്നിയൻ സെൽവൻ’ എന്ന ബ്രഹ്മാണ്ഡ സിനിമ ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് റഹ്മാന്റേതായി ഏറ്റവും അടുത്ത് റിലീസ് ചെയ്തത്. മലയാളത്തിൽ ‘എതിരെ’, തമിഴിൽ ‘നിറങ്ങൾ മൂൺട്രു’ ഉൾപ്പടെ വിവിധ ഭാഷകളിൽ റഹ്മാന്റെ സിനിമകൾ ഒരുങ്ങുന്നു. Malayalam actor Rahman childhood photos

Actor Rahman Childhood Photos

ActorCelebrity Childhood PicsRahman
Comments (0)
Add Comment