Singer Vidhu Prathap happy birthday wish to wife Deepthi: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഗായകരിൽ ഒരാളാണ് വിധു പ്രതാപ്. വളരെ ചെറിയ പ്രായത്തിൽ തന്നെ പിന്നണി ഗാന രംഗത്തേക്ക് കടന്ന് വന്ന വിധു പ്രതാപ് ഇന്ന് മലയാളത്തിലെ മുൻനിര ഗായകന്മാരിൽ ഒരാളാണ്. വിധുവിനെപ്പോലെ തന്നെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ് വിധുവിന്റെ ഭാര്യ ദീപ്തിയെയും. മികച്ച ഒരു ക്ലാസിക്കൽ ഡാൻസർ ആണ് ദീപ്തി.
ഇന്ന് ദീപ്തിയുടെ പിറന്നാൾ ആണ്. ദീപ്തിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് വിധു. ഒരു സ്പെഷ്യൽ കുറിപ്പിലൂടെയാണ് വിധു തന്റെ പ്രിയതമക്ക് പിറന്നാൾ ആശംസകൾ പങ്കുവെച്ചത്. “ഒന്നാമതായി, ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. രണ്ടാമതായി, നമുക്കിടയിൽ എന്ത് സംഭവിച്ചാലും, ആദ്യ കാര്യം മറക്കരുത് ജന്മദിനാശംസകൾ പ്രിയേ,” വിധു തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു.
ഭരതനാട്യത്തിലാണ് ദീപ്തി സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ലോകമെമ്പാടും അനേകം സ്റ്റേജുകളിൽ പെർഫോം ചെയത താരമാണ് ദീപ്തി. മ്യൂസിക്കൽ ആൽബങ്ങളിലും താരം അഭിനയിക്കാറുണ്ട്. വലിയ ഹിറ്റ് ആയ ‘നങ്ങേലി’ എന്ന വിധു പ്രതാപിന്റെ ആൽബത്തിൽ ദീപ്തി അഭിനയിച്ചിരുന്നു. കരിയറിലും വ്യക്തി ജീവിതത്തിലും പരസ്പരം സപ്പോർട്ട് ചെയ്ത് ഉന്നതങ്ങളിലേക്ക് കുതിക്കുന്ന ഈ ദമ്പതികൾ എല്ലാവർക്കും മാതൃകയാണ്.
യൂട്യൂബിലെ മികച്ച കൺടന്റ് ക്രിയേറ്റേഴ്സ് കൂടിയാണ് ഇരുവരുമിപ്പോൾ. ഇരുവരുടെയും വീഡിയോസ് നിമിഷ നേരം കൊണ്ടാണ് വൈറൽ ആകാറുള്ളത്. വിധു ആദ്യം ചെയ്ത ആൽബത്തിൽ നായികയായ് അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മിൽ ആദ്യം കണ്ടത്. എന്നാൽ പ്രണയ വിവാഹം ആയിരുന്നില്ല, ഇരുവീട്ടുകാരും ആലോചിച്ചെടുത്ത തീരുമാനം ആയിരുന്നു തങ്ങളുടെ വിവാഹം എന്നും ഇരുവരും പറഞ്ഞിട്ടുണ്ട്. 2008 ഓഗസ്റ്റ് 20 നാണ് ഇവർ വിവാഹിതരായത്.