Singer KS Chithra writing a touching note on her late daughter’s birthday : മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഗായിക കെഎസ് ചിത്ര. മലയാളികളുടെ വാനമ്പാടി, എപ്പോഴും ചിരിച്ച മുഖത്താൽ ആണ് ചിത്രയെ കാണാൻ സാധിക്കുക. എന്നാൽ, വ്യക്തി ജീവിതത്തിൽ വലിയ ദുഃഖങ്ങൾ ചിത്രക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ചിത്രയെ ജീവിതത്തിൽ വളരെയധികം ദുഃഖിപ്പിച്ചത്
ഏക മകളുടെ വിയോഗം ആയിരുന്നു. എൻജിനീയറും സംരംഭകനുമായ വിജയശങ്കറിനെ ആണ് ചിത്ര വിവാഹം ചെയ്തിരിക്കുന്നത്. 1987-ലായിരുന്നു ഇവരുടെ വിവാഹം. വളരെ കാലത്തെ കാത്തിരിപ്പിന് ശേഷം 2002-ൽ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു. 2011-ൽ നിർഭാഗ്യവശാൽ ഒരു അപകടത്തിൽ ചിത്രയുടെ ഏക മകൾ നന്ദന വിടവാങ്ങി. ദുബൈയിൽ എആർ റഹ്മാന്റെ ഒരു കൺസർടിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ചിത്രയും കുടുംബവും. ഹോട്ടലിലെ പൂളിൽ വീണാണ് മകൾക്ക് അപകടം സംഭവിച്ചത്.
മകൾ നന്ദനയുടെ ജന്മദിനങ്ങളിലും ഓർമ്മ ദിനങ്ങളിലും, മകളെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചിത്രം കുറിക്കാറുണ്ട്. ഡിസംബർ 18-നാണ് നന്ദനയുടെ ജന്മദിനം. ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, നന്ദന 21-ാം പിറന്നാൾ ആഘോഷിക്കുമായിരിക്കും. മകളുടെ ജന്മദിനത്തിൽ അവളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ചിത്ര ഇങ്ങനെ കുറിച്ചു, “നീ എന്റെ ഹൃദയത്തിൽ ഒരു വിടവ് അവശേഷിപ്പിച്ചു, അത് എനിക്ക് ഒരിക്കലും നികത്താൻ കഴിയില്ല.”
“ഓരോ ദിവസം കഴിയുംതോറും ഞാൻ നിന്നെ കൂടുതൽ മിസ് ചെയ്യുന്നു,” ചിത്ര കുറിച്ചു. “ജന്മദിനാശംസകൾ നന്ദന,” ചിത്ര കൂട്ടിച്ചേർത്തു. ഒരു അമ്മയുടെ വേദനയാണ് ചിത്രയുടെ വാക്കുകളിൽ പ്രകടമാകുന്നത്. ചിത്രയുടെ ആരാധകരും, ഗായകൻ വിജയ് യേശുദാസ്, സംവിധായകൻ ജിസ് ജോയ്, ഗായകരായ ശ്രേയ ജയദീപ്, രക്ഷിത സുരേഷ്, അരവിന്ദ് നായർ, അനീഷ് മാത്യു, നടി ബീന ആന്റണി തുടങ്ങിയവരെല്ലാം ചിത്രയുടെ പൊന്നോമന മകളുടെ ഓർമ്മയിൽ പങ്കുചേർന്നു.
Read Also: മെലഡികളുടെ രാജ്ഞി സുശീലാമ്മക്ക് പിറന്നാൾ ആശംസകൾ നേർന്ന് വാനമ്പാടി കെഎസ് ചിത്ര