Shweta Menon starrer ‘Rathinirvedam’ to re-release : ശ്വേത മേനോൻ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് 2011-ൽ പുറത്തിറങ്ങിയ ‘രതിനിർവേദം’. പി പത്മരാജൻ എഴുതിയ ‘രതിനിർവേദം’ എന്ന നോവലിനെ അടിസ്ഥാനമാക്കി 1978-ൽ ഇതേ പേരിൽ ജയഭാരതിയെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച ഭരതൻ സംവിധാനം ചെയ്ത
ചിത്രത്തിന്റെ റീമേക്ക് ആണ് 2011-ൽ പുറത്തിറങ്ങിയത്. ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ, ശ്വേത മേനോൻ കേന്ദ്ര കഥാപാത്രമായ രതിയെ അവതരിപ്പിച്ചപ്പോൾ, ശ്രീജിത്ത് വിജയ് ‘പപ്പു’ എന്ന കേന്ദ്ര പുരുഷ കഥാപാത്രത്തെ അവതരിപ്പിച്ചു. പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം ലഭിക്കുകയും, സാമ്പത്തിക ലാഭം നേടുകയും ചെയ്ത ചിത്രത്തിന്റെ റി-റിലീസ് പ്രഖ്യാപനം ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്.
മലയാളത്തിൽ ഒരുക്കിയ ചിത്രം, വ്യത്യസ്ത ഭാഷകളിൽ ആയി അന്യസംസ്ഥാനങ്ങളിലും റിലീസ് ചെയ്തിരുന്നു. ജി സുരേഷ് കുമാർ നിർമ്മിച്ച ചിത്രം, ഒരു ലോ ബഡ്ജറ്റ് സിനിമ ആയിരുന്നതിനാൽ തന്നെ, ചിത്രം സാമ്പത്തികമായി ലാഭം ഉണ്ടാക്കി. ഇപ്പോൾ, ആന്ധ്ര പ്രദേശിൽ ‘രതിനിർവേദം‘ വീണ്ടും റിലീസിന് തയ്യാറെടുക്കുകയാണ്. ശ്വേത മേനോൻ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു.
150-ലധികം തിയേറ്ററുകളിൽ ആണ് ‘രതിനിർവേദം’ റി-റിലീസ് ചെയ്യുന്നത്. ഒക്ടോബർ 13-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ‘രതിനിർവേദ’ എന്നാണ് തെലുങ്ക് ഭാഷയിൽ എത്തുമ്പോൾ ചിത്രത്തിന്റെ പേര് ഉച്ചരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ റി-റിലീസ് കേരളത്തിൽ ഉണ്ടാകുമോ എന്നും, ‘രതിനിർവേദം’ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നും എല്ലാം സംശയങ്ങൾ ആരാധകർക്കിടയിൽ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നു.
Read Also: പത്താനും ടൈഗറും കബീറും ഒന്നിക്കുന്നു!! വൈആർഎഫ് സ്പൈ യൂണിവേഴ്സിലെ അടുത്ത ചിത്രം ഗംഭീര അപ്ഡേറ്റ്