ലോകകപ്പിൽ അവസരം ലഭിക്കാത്തവർക്ക് സിംബാബ്‌വെ ടൂറിൽ മുൻഗണന!! ക്യാപ്റ്റൻ സ്ഥാനവും ഓഫർ

BCCI to announce Indian squad for Zimbabwe tour today: ടി20 ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ജൂലൈ 7-ന് ആരംഭിക്കുന്ന സിംബാബ്‌വെ ടൂറിനുള്ള ഇന്ത്യൻ ടീമിന്റെ ഫൈനൽ ലിസ്റ്റ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റി ഇന്ന് പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്. ടീം പ്രഖ്യാപനത്തിൽ അപ്രതീക്ഷിതമായ

തീരുമാനങ്ങൾ ഉണ്ടാകും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐപിഎൽ, ടി20 ലോകകപ്പ് ഉൾപ്പെടെയുള്ള തിരക്കേറിയ ഷെഡ്യൂളിന് ശേഷം ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, സിംബാബ്‌വെ പര്യടനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുമ്ര തുടങ്ങിയ താരങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തവരും, ലോകകപ്പിൽ അവസരം ലഭിക്കാത്തവരുമായ  

യുവതാരങ്ങൾക്ക് സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് പ്രഥമ പരിഗണന ലഭിക്കുമെന്നാണ് നിലവിൽ കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രോഹിത്തിന്റെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയോ സൂര്യകുമാർ യാദവോ ഇന്ത്യൻ ടീമിനെ നയിക്കും എന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കിലും, ഇരുവർക്കും സിംബാബ്‌വെ പര്യടനത്തിൽ വിശ്രമം അനുവദിച്ചേക്കും എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ, ശുഭ്മാൻ ഗില്ലിനെ ഇന്ത്യൻ ടീമിന്റെ നായകനാക്കാൻ ആണ് 

ബിസിസിഐ ആഗ്രഹിക്കുന്നത് എന്ന് ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, സഞ്ജു സാംസൺ ടീമിൽ ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, ക്യാപ്റ്റൻ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നതായി നിലവിൽ സൂചനകൾ ഒന്നും തന്നെ ഇല്ല. ലോകകപ്പിൽ അവസരം ലഭിക്കാത്ത റിയാൻ പരാഗ്, ആവേഷ് ഖാൻ, മുകേഷ് കുമാർ, നിതീഷ് കുമാർ റെഡ്ഢി തുടങ്ങിയവർക്കെല്ലാം സിംബാബ്‌വെ പര്യടനത്തിൽ അവസരം ലഭിക്കും എന്നാണ് കരുതപ്പെടുന്നത്. 

Indian Cricket TeamRohit SharmaSanju Samson
Comments (0)
Add Comment