രോഹിത്തിനെയും ധവാനെയും മറികടന്ന് ഗിൽ – ജയ്‌സ്വാൾ സംഘ്യം, ഒരു ലിസ്റ്റ് റെക്കോർഡുകൾ

രോഹിത്തിനെയും ധവാനെയും മറികടന്ന് ഗിൽ – ജയ്‌സ്വാൾ സംഘ്യം, ഒരു ലിസ്റ്റ് റെക്കോർഡുകൾ

ഇന്ത്യ – സിംബാബ്‌വെ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ 10 വിക്കറ്റ് വിജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം ഇന്ത്യൻ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും യശാവി ജയിസ്വാളും ചേർന്ന് മറികടക്കുകയായിരുന്നു. അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ഇരുവരും, ഈ ഇന്നിങ്സോടെ ചില റെക്കോർഡുകളും സൃഷ്ടിച്ചു. 

സിംബാബ്‌വെ ബൗളർമാർക്ക് എതിരെ ആക്രമിച്ച് കളിച്ച യശാവി ജയിസ്വാൾ, 53 പന്തിൽ നിന്ന് 93* റൺസ് ആണ് നേടിയത്. 175.47 സ്ട്രൈക്ക്‌ റേറ്റിൽ ബാറ്റ് ചെയ്ത യശാവി ജയിസ്വാൾ, 13 ഫോറും 2 സിക്സറുകളും പറത്തി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 39 പന്തിൽ നിന്ന് 148.72 സ്ട്രൈക്ക്‌ റേറ്റിൽ 58* റൺസ് നേടിയപ്പോൾ, അതിൽ 6 ഫോറും 2 സിക്സും അടങ്ങുന്നു. ഇരുവരും ചേർന്ന് നേടിയ 156 റൺസിന്റെ കൂട്ടുകെട്ട് 

ടി20 ക്രിക്കറ്റിലെ റൺ ചേസിൽ ഒരു ഇന്ത്യൻ സഖ്യം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ട് ആയി. ഇരുവരും ചേർന്ന് 2023-ൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 165 റൺസ് പാർട്ണർഷിപ്പ് ആണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ശിഖർ ധവാൻ – ഋഷഭ് പന്ത് (130), രോഹിത് ശർമ്മ – കെഎൽ രാഹുൽ (123) എന്നിവരാണ് യഥാക്രമം ഈ ലിസ്റ്റിൽ മൂന്നും നാലും സ്ഥാനത്തുള്ളത്. അതേസമയം, ടി20 ക്രിക്കറ്റിലെ 150+ ഇന്ത്യൻ കൂട്ടുകെട്ടുകളിൽ ഇന്നത്തെ നേട്ടം നാലാം സ്ഥാനത്തായി രേഖപ്പെടുത്തി. 

150+ റൺ ചേസിൽ ഏറ്റവും കൂടുതൽ ബോളുകൾ ശേഷിക്കെ വിജയിച്ച ലിസ്റ്റിൽ ഇന്നത്തെ മത്സരം ഒന്നാമതായി. 28 പന്തുകൾ ശേഷിക്കെ ആണ് ഗില്ലും ജയിസ്വാളും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഈ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞ ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഓപ്പണർമാരായ വിരാട് കോഹ്ലിയും രോഹിത് ശർമയും ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനാൽ, ജയിസ്വാൾ – ഗിൽ കൂട്ടുകെട്ടിന് ആസ്ഥാനം നിലനിർത്താൻ സാധിച്ചേക്കും. Shubman Gill and Yashavi Jaiswal partnership record

Indian Cricket TeamRecordsZimbabwe
Comments (0)
Add Comment