“വലിയൊരു ഫാൻ മോമെന്റ്റ്” പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടതിന്റെ സന്തോഷം പങ്കുവെച്ച് ശോഭന

Shobana shares fan dream moment the stage with PM Modi: മലയാള സിനിമ ലോകത്തെ എവർഗ്രീൻ നായികയാണ് ശോഭന. ഇന്ന് അഭിനയത്തിൽ സജീവം അല്ലെങ്കിൽ കൂടി, താരത്തോടുള്ള ആരാധകരുടെ സ്നേഹത്തിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ല. നൃത്ത രംഗത്ത് സജീവമായ ശോഭന, പല പൊതു സാംസ്കാരിക പരിപാടികളിലും പങ്കെടുക്കാറുണ്ട്.

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം തൃശ്ശൂരിൽ എത്തിയപ്പോൾ, അദ്ദേഹത്തോടൊപ്പം ശോഭനയും വേദി പങ്കിട്ടിരുന്നു. കല – കായിക – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ആണ് ശോഭനയും പങ്കെടുത്തത്. ഇന്ത്യൻ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ ഉള്ള സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ ശോഭന. ഇത് ഒരു ആരാധികയുടെ സ്വപ്ന നിമിഷമാണ് എന്നാണ് ശോഭന വിശേഷിപ്പിച്ചിരിക്കുന്നത്.

“വലിയ ആരാധക നിമിഷം! വനിത സംവരണ ബിൽ പാസാക്കിയതിന് തൃശ്ശൂരിൽ വെച്ച് നടന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജിയുടെ അനുമോദന ചടങ്ങിൽ അദ്ദേഹത്തെ കാണാനുള്ള അവസരം ലഭിച്ച അതിഥികളിൽ ഒരാളായി ഞാൻ,” എന്നാണ് ദേശീയ പുരസ്കാര ജേതാവായ പത്മശ്രീ  ശോഭന പ്രധാനമന്ത്രിക്കൊപ്പം വേദിയിൽ നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചത്.

ശോഭനയുടെ സിനിമ കരിയർ പരിശോധിച്ചാൽ, ഏറ്റവും ഒടുവിൽ സുരേഷ് ഗോപിക്കൊപ്പം ‘വരനെ ആവശ്യമുണ്ട്’ എന്ന മലയാള ചിത്രത്തിലാണ് ശോഭന ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. സിനിമ അഭിനയത്തേക്കാൾ, നൃത്തത്തിലാണ് ഇപ്പോൾ താരം മുൻഗണന നൽകുന്നത്. നൃത്ത വേദികളും, നൃത്ത വിദ്യാലയവും എല്ലാമാണ് ഇപ്പോൾ ശോഭനയുടെ ലോകം.

Shobana shares fan dream moment the stage with PM Modi

KeralaNarendra ModiShobana
Comments (0)
Add Comment