Shaju Sreedhar wife Chandini wedding anniversary : നടനും മിമിക്രി കലാകാരനുമായ ഷാജു ശ്രീധർ തന്റെ വിവാഹ വാർഷിക വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. നടി ചാന്ദിനിയാണ് ഷാജു ശ്രീധറിന്റെ ഭാര്യ. ഇരുവരും ഒന്നിച്ചുള്ള ജീവിതം ഇപ്പോൾ 24 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇതിന്റെ സന്തോഷം വ്യത്യസ്തമായ
ഒരു ചിത്രത്തിലൂടെയാണ് ഷാജു പങ്കുവെച്ചത്. മിമിക്രി കലാകാരനായിരുന്നു ഷാജു, 1995-ൽ പുറത്തിറങ്ങിയ ‘മിമിക്സ് ആക്ഷൻ 500‘ എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത ഷാജു, മലയാള സിനിമയിൽ നിലയുറപ്പിക്കുകയായിരുന്നു. ചാന്ദിനിയും ഷാജുവും ഒരു ഷൂട്ടിങ്ങിനിടയിലാണ് ആദ്യം കണ്ടുമുട്ടിയത്,
പിന്നീട് അത് പ്രണയത്തിലേക്ക് വളരുകയായിരുന്നു. ഇരുവരുടെയും പ്രണയവും ജീവിതവും അവർ പലപ്പോഴായി പല അഭിമുഖങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. താനുമായുള്ള റിലേഷന് ചാന്ദിനിയുടെ വീട്ടുകാർക്ക് ആദ്യം താല്പര്യം ഉണ്ടായിരുന്നില്ല എന്നും, പിന്നീട് തങ്ങൾ ഒന്നായി ജീവിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു എന്നും ഷാജു പറഞ്ഞിട്ടുണ്ട്. 1998-ലായിരുന്നു ഇവരുടെ വിവാഹം.
Shaju Sreedhar wife Chandini wedding anniversary
പരസ്പരം മാല ഇട്ട് നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട്, “രണ്ടുപേർക്ക് പറക്കാൻ ഒരു ചിറക് മതിയെന്ന് അറിഞ്ഞിട്ട് ഇന്നേക്ക് 24 വർഷങ്ങൾ,” ഷാജു കുറിച്ചു. ഇരുവരുടെയും ആരാധകർ താരങ്ങൾക്ക് വിവാഹ വാർഷിക ആശംസകൾ നേരുകയും ചെയ്തു. ദമ്പതികൾക്ക് രണ്ട് മക്കൾ ആണ് ഉള്ളത്. ചാന്ദിനി ഇപ്പോൾ കുടുംബ ജീവിതം നയിക്കുമ്പോൾ, ഷാജു സിനിമയിലും ടെലിവിഷൻ രംഗത്തും സജീവമാണ്.
Read Also: മലയാള സിനിമയിലൂടെ അരങ്ങേറ്റം!! ഇന്ന് ബോളിവുഡ് ലോകത്തെ താരറാണി