Shah Rukh Khan Salman Khan Hrithik Roshan movie

പത്താനും ടൈഗറും കബീറും ഒന്നിക്കുന്നു!! വൈആർഎഫ് സ്പൈ യൂണിവേഴ്സിലെ അടുത്ത ചിത്രം ഗംഭീര അപ്ഡേറ്റ്

Shah Rukh Khan Salman Khan Hrithik Roshan movie. YRF spy universe. YRF Upcoming Movie

Shah Rukh Khan Salman Khan Hrithik Roshan movie : ബോളിവുഡ് ആരാധകർക്കിടയിൽ വലിയ ആവേശവും ആകാംക്ഷയും സൃഷ്ടിക്കുന്ന ഒന്നാണ് YRF spy universe. ദിവാലി പ്രമാണിച്ച്, സൽമാൻ ഖാന്റെ ‘ടൈഗർ 3’ റിലീസിന് തയ്യാറെടുക്കുന്ന വേളയിൽ, ഒരു ബിഗ് അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. യാഷ് രാജ് ഫിലിംസിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ

എസ്ആർകെ ചിത്രം ‘പത്താൻ‘ വലിയ വിജയമായി മാറിയിരുന്നു. യാഷ് രാജ് ഫിലിംസിന്റെ അടുത്ത ചിത്രം, അവരുടെ മുൻ കഥാപാത്രങ്ങളുടെ ഒരു റീയൂണിയൻ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അയാൻ മുഖർജി സംവിധാനം ചെയ്യാൻ തയ്യാറെടുക്കുന്ന ‘വാർ 2’-വിന്റെ പ്രഖ്യാപനം ഇതിനോടകം എത്തിക്കഴിഞ്ഞു. യാഷ് രാജ് ഫിലിംസിന്റെ ഉടമയും, ‘ടൈഗർ 3’ ഉൾപ്പെടെയുള്ള സിനിമകളുടെ രചന നിർവഹിച്ച ആദിത്യ ചോപ്ര തന്നെയാണ് ‘വാർ 2’-വിന്റെയും കഥ ഒരുക്കുന്നത്.

Shah Rukh Khan Salman Khan Hrithik Roshan movie
പത്താനും ടൈഗറും കബീറും ഒന്നിക്കുന്നു!! വൈആർഎഫ് സ്പൈ യൂണിവേഴ്സിലെ അടുത്ത ചിത്രം ഗംഭീര അപ്ഡേറ്റ് | YRF Upcoming Movie

പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഹൃതിക് റോഷൻ, കത്രീന കൈഫ്, ദീപിക പദുക്കോൺ, കിയാര അദ്വാനി, ജൂനിയർ എൻടിആർ തുടങ്ങിയ സൂപ്പർതാരങ്ങൾ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടും എന്നാണ്. 2025 റിലീസ് ആയി ആണ് ‘വാർ 2’ ഒരുക്കുന്നതെങ്കിലും, ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ഒക്ടോബറിൽ ആരംഭിക്കുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഇത് ഈ സ്റ്റാർ കാസ്റ്റ് ശരിവയ്ക്കുന്ന സൂചനയാണ്.

YRF Upcoming Movie : അതേസമയം, ‘പത്താൻ’ ആയി ഷാരൂഖ് ഖാനും, ‘ടൈഗർ’ ആയി സൽമാൻ ഖാനും, ‘വാർ’-ലെ കബീർ ആയി ഹൃതിക് റോഷനും ‘വാർ 2’-വിൽ എത്തും എന്നാണ് പുറത്തുവരുന്ന മറ്റൊരു റിപ്പോർട്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ജൂനിയർ എൻടിആറിന്റെ വൈആർഎഫ് സ്പൈ യൂണിവേഴ്സിലേക്കുള്ള അരങ്ങേറ്റം കൂടിയാവും ഈ ചിത്രം. എന്തുതന്നെയായാലും, ഈ റിപ്പോർട്ടുകൾ ആരാധകരിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുന്നു. 

Read Also: ‘ഖുഫിയ’ ഒരു വാമിക ഗബ്ബി ചിത്രം!! സോഷ്യൽ മീഡിയയിൽ തരംഗമായി ‘ഗോദ’ നായിക

Shah Rukh Khan Salman Khan Hrithik Roshan YRF Upcoming Movie