Shah Rukh Khan movie Jawan ott release date update

‘ജവാൻ’ ഒടിടി റിലീസിന് ഒരുങ്ങുന്നു, ഒരേ ദിവസം ഷാരൂഖ് ഖാന്റെ രണ്ട് ബിഗ് അപ്‌ഡേറ്റുകൾ

Shah Rukh Khan movie Jawan ott release date update : സെപ്റ്റംബർ 7-ന് തിയേറ്ററുകളിൽ എത്തി വലിയ വിജയമായി മാറിയ ചിത്രമാണ് ഷാരൂഖ് ഖാന്റെ ‘ജവാൻ’. തിയേറ്ററുകളിൽ നിന്ന് 1000 കോടി രൂപയിൽ അധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ‘ജവാൻ’-ന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നു. ‘ജവാൻ’ ഡിജിറ്റൽ അവകാശം ഇതിനോടകം തന്നെ

നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, 240 കോടി രൂപക്കാണ് ‘ജവാൻ’-ന്റെ ഡിജിറ്റൽ സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റഴിച്ചത്. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ‘ജവാൻ‘ ഒടിടി റിലീസ് തീയതി തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഷാരൂഖ് ഖാന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു അപ്ഡേറ്റ് കൂടി ഇപ്പോൾ എന്റർടൈൻമെന്റ് ലോകത്ത് നിന്ന് പുറത്തു വരുന്നു.

നവംബർ 2, ഷാരൂഖ് ഖാന്റെ ജന്മദിനത്തിൽ ആയിരിക്കും ‘ജവാൻ’ ഒടിടി പ്ലാറ്റ്ഫോമിൽ എത്തുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് ജാഗ്രൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേ തീയതി തന്നെ, ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഡങ്കി’യുടെ ടീസറും പ്രതീക്ഷിക്കുന്നു. രാജകുമാർ ഹിറാനി സംവിധാനം ചെയ്ത ചിത്രം,

Shah Rukh Khan movie Jawan ott release date update
Shah Rukh Khan movie Jawan ott release date update

ഈ വർഷത്തെ ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21-നാണ് തിയേറ്ററുകളിൽ എത്തുക. തപ്സി പന്നു, ദിയ മിർസ, ബോമൻ ഇറാനി, ധർമ്മേന്ദ്ര തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം ഒരു കോമഡി ഡ്രാമയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രണ്ട് അപ്ഡേറ്റുകൾക്ക് പുറമെ, ഷാരൂഖ് ഖാന്റെ പുതിയ സിനിമയുടെ പ്രഖ്യാപനവും അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. 

Read Also: ഫാമിലി ഹൊറർ കോമഡി!! ഈ വാരം ഒടിടി സ്ട്രീമിങ്ങിന് തയ്യാറെടുക്കുന്ന സിനിമകളും സീരീസുകളും

Shah Rukh Khan movie Jawan ott release date update