Shah Rukh Khan movie Dunki release date changed

‘സലാർ’ റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ, ‘ഡങ്കി’ റിലീസ് മാറ്റി ഷാരൂഖ് ഖാൻ

Shah Rukh Khan movie. Dunki release date changed. Dunki drop 4. Dunki trailer

Shah Rukh Khan movie Dunki release date changed: 2023-ലെ ക്രിസ്മസ് കാലം ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ ബിഗ് ഫൈറ്റിന് കളം ഒരുങ്ങുകയാണ്. വ്യത്യസ്ത ഭാഷകളിൽ നിന്ന് ബിഗ് ബഡ്ജറ്റ് പ്രോജക്ടുകൾ ഉൾപ്പെടെ നിരവധി സിനിമകൾ ഈ ക്രിസ്മസ് കാലത്ത് എത്തുമ്പോൾ, ആരാധകർ കാത്തിരിക്കുന്നത് ഒരു ബോളിവുഡ് vs ടോളിവുഡ് പോരാട്ടത്തിനാണ്.

ഷാരൂഖ് ഖാൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന കോമഡി ഡ്രാമ ചിത്രം ‘ഡങ്കി’-യുടെ റിലീസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നത് ആയിരുന്നു. എന്നാൽ, പൃഥ്വിരാജ് സുകുമാരൻ, പ്രഭാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ബിഗ് ബഡ്ജറ്റ് തെലുങ്ക് ചിത്രം ‘സലാർ’ റിലീസ് തീയതി പുറത്തുവന്നതോടെ, ‘ഡങ്കി’-യുടെ റിലീസ് മാറ്റിയതായി ഷാരൂഖ് ഖാൻ അറിയിച്ചിരിക്കുകയാണ്.

Shah Rukh Khan movie Dunki release date changed
Shah Rukh Khan movie Dunki release date changed

ഡിസംബർ 22-നാണ് ‘ഡങ്കി’ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെ ഡിസംബർ 22-ന് തന്നെ ‘സലാർ’ഉം എത്തും എന്ന് ഔദ്യോഗിക പ്രഖ്യാപനം എത്തി. ഇതോടെ ഒരു ഗംഭീര പോരാട്ടത്തിന് ഇന്ത്യൻ സിനിമ ലോകം അരങ്ങൊരുങ്ങുന്നു എന്ന ആവേശം ആരാധകരിലേക്ക് പടർന്നു. എന്നാൽ, ഇപ്പോൾ ‘ഡങ്കി’ റിലീസ് മാറ്റിയിരിക്കുകയാണ്. അത് ഒരിക്കലും ‘സലാർ’ റിലീസ് എന്നല്ല, കാരണം ‘സലാർ’ വരുന്നതിന് ഒരു ദിവസം മുന്നേ ‘ഡങ്കി’ എത്തും എന്നാണ് ഇപ്പോൾ പ്രഖ്യാപനം വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം, ‘ഡങ്കി’ യുടെ ട്രെയിലർ പുറത്തിറക്കിയതിന് ഒപ്പം ആണ്, ചിത്രം ഡിസംബർ 21-ന് തീയേറ്ററുകളിൽ എത്തും എന്ന പ്രഖ്യാപനം എത്തിയത്. ഷാരൂഖ് ഖാന്റെ ഈ വർഷം പുറത്തിറങ്ങിയ, ‘പത്താൻ’, ‘ജവാൻ’ എന്നീ രണ്ട് സിനിമകളും ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറിയിരുന്നു. ഇതിന്റെ പിന്തുടർച്ചയെന്നോണം ‘ഡങ്കി’യും വിജയമായി മാറും എന്ന പ്രതീക്ഷ ഉണ്ടെങ്കിലും, ‘സലാർ’ഉം വലിയ പ്രതീക്ഷയോടെയാണ് തിയേറ്ററുകളിൽ എത്തുന്നത്. 

Read Also: കണ്ണൂർ സ്‌ക്വാഡ് രണ്ടാം ഭാഗം വരുന്നോ? വെളിപ്പെടുത്തലുമായി സംവിധായകൻ റോബി രാജ്

Shah Rukh Khan movie Dunki release date changed