ഷാരൂഖ് ഖാൻ തുടർ വിജയങ്ങൾ നേടുമ്പോൾ, അക്ഷയ് കുമാർ ചിത്രങ്ങൾ തുടർച്ചയായി ബോക്സ് ഓഫീസിൽ കൂപ്പുകുത്തുന്നു

Akshay Kumar Movie Mission Raniganj boxoffice collection : ബോളിവുഡ് ഇൻഡസ്ട്രി കഴിഞ്ഞ കുറച്ച് കാലങ്ങളായി തകർച്ചയിലൂടെയാണ് കടന്നുപോകുന്നത് എന്ന് വിവിധ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. ബോളിവുഡ് സിനിമകളുടെ തുടർച്ചയായ ബോക്സ് ഓഫീസ് പരാജയങ്ങൾക്ക്, കഴിഞ്ഞ സമീപ വർഷങ്ങളെ സംബന്ധിച്ച്

നോക്കുമ്പോൾ 2023 അറുതി വരുത്തി എന്നാണ് കണക്കാക്കുന്നത്. എന്നാൽ, അപ്പോഴും നടൻ അക്ഷയ് കുമാറിന് ഒരു വിജയം കൈവരിക്കാൻ ആകുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറെ പ്രതീക്ഷകളോടെയാണ് അക്ഷയ് കുമാർ ചിത്രമായ ‘മിഷൻ റാണിഗഞ്ച്’ തിയേറ്ററുകളിൽ എത്തിയത്. ടിനു സുരേഷ് ദേശായി ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഷാരൂഖ് ഖാൻ തുടർ വിജയങ്ങൾ നേടുമ്പോൾ, അക്ഷയ് കുമാർ ചിത്രങ്ങൾ തുടർച്ചയായി ബോക്സ് ഓഫീസിൽ കൂപ്പുകുത്തുന്നു | Akshay Kumar movie Mission Raniganj

പൂജ എന്റർടൈൻമെന്റ്, എകെ പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഏകദേശം 55 കോടി രൂപ ബഡ്ജറ്റിൽ ആണ് ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്തു ഇപ്പോൾ 6 ദിനങ്ങൾ പിന്നിടുമ്പോൾ, ഏകദേശം 17 കോടി രൂപ മാത്രമാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ഇതോടെ അക്ഷയ് കുമാറിന്റെ പരാജയ ചിത്രങ്ങളുടെ പട്ടികയിലേക്ക് ‘മിഷൻ റാണിഗഞ്ച്’ ഉൾപ്പെടുമോ എന്ന ആശങ്കയാണ് നിലനിൽക്കുന്നത്. എന്നിരുന്നാലും, അക്ഷയ് കുമാറിന്റെ ഈ വർഷം റിലീസ് ചെയ്ത ‘സെൽഫി’ എന്ന ചിത്രം

വലിയ ബോക്സ് ഓഫീസ് പരാജയമായി മാറിയപ്പോൾ, ‘ഒഎംജി 2’ നേരിയ സാമ്പത്തിക ലാഭം നേടിയിരുന്നു. അതേസമയം, നാല് വർഷത്തിന് ശേഷം ഇൻഡസ്ട്രിയിലേക്ക് തിരിച്ചെത്തിയ ഷാരൂഖ് ഖാന്റെ, ഈ വർഷം ഇതിനോടകം റിലീസ് ചെയ്ത രണ്ടു ചിത്രങ്ങളും 1000 കോടി ക്ലബ്ബിലാണ് ഇടം പിടിച്ചിരിക്കുന്നത്. ‘പത്താൻ’, ‘ജവാൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം തന്റെ അടുത്ത റിലീസ് ആയ ‘ഡങ്കി’-ക്കായി കാത്തിരിക്കുകയാണ് ഷാരൂഖ് ഖാൻ. 

Read Also: പത്ത് വർഷത്തിന് ശേഷം ‘ദൃശ്യം’ പുറത്ത്!! മോഹൻലാൽ ചിത്രത്തെ മറികടന്ന് ‘കണ്ണൂർ സ്‌ക്വാഡ്’

Watch Akshay Kumar movie Mission Raniganj Trailer

Akshay KumarBollywoodShah Rukh Khan
Comments (0)
Add Comment