എന്റെ മകൾ ഇനി നിങ്ങളുടെ ദേവൂട്ടി, അമ്മയുടെ പാത പിന്തുടർന്ന് ഇസ മോൾ

Serial actress Sajitha Betti wish her daughter as Devutty of Santhwanam : ബാലതാരമായി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച്, പിന്നീട് ടെലിവിഷൻ – സിനിമ രംഗത്ത് സജീവമായ താരമാണ് സജിത ബേട്ടി. നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ സജിത അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ടെലിവിഷൻ പരമ്പരകളാണ്

താരത്തിന് കൂടുതൽ ജനപ്രീതി നേടിക്കൊടുത്തത്. ഇപ്പോൾ സജിത ബേട്ടിയുടെ പാത പിന്തുടർന്ന്, മകൾ ഇസയും അഭിനയ ലോകത്തേക്ക് കടന്നുവന്നിരിക്കുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ ‘സാന്ത്വനം‘ ഇപ്പോൾ അതിന്റെ കഥാപാശ്ചാത്തലങ്ങൾ മാറി പുതിയ രൂപത്തിൽ ആയിരിക്കുകയാണ്. സംവിധായകൻ ആദിത്യന്റെ മരണശേഷം, പുതിയ സംവിധായകൻ പരമ്പര ഏറ്റെടുത്തതോടെ,

Sajitha Betti wish her daughter as Devutty of Santhwanam

ഇതുവരെ നടന്നിരുന്ന കഥ 5 വർഷം പിന്നിട്ട ശേഷമുള്ള കാഴ്ചകളാണ് ഇനി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സാന്ത്വനം പരമ്പരയിലെ ഹരി – അപർണ്ണ ദമ്പതികളുടെ മകളായി എത്തുന്ന ദേവൂട്ടിയാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പരമ്പര അഞ്ച് വർഷത്തിന് ശേഷം ഉള്ള കഥയാണ് ഇനി കാണിക്കുന്നത് എന്ന കാര്യം വ്യക്തമാക്കുന്ന പ്രൊമോ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ ഈ ബാലതാരം ആരാണെന്ന് ചർച്ചകളും ആരംഭിച്ചിരുന്നു.

ഇപ്പോൾ, സജിത ബേട്ടി തന്നെ തന്റെ മകൾ അഭിനയ രംഗത്തേക്ക് കടന്നുവരുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. “ഞങ്ങളുടെ മകളുടെ ആദ്യ പ്രോജക്ട്.  അവൾ ഇനി സാന്ത്വനത്തിലെ ദേവൂട്ടിയാണ്. നിങ്ങൾ അവളെ എപ്പോഴും ഇഷ്ടപ്പെടുകയും അനുഗ്രഹിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,” സജിത ബേട്ടി തന്റെ മകൾ ഉൾപ്പെടുന്ന സാന്ത്വനം പരമ്പരയുടെ പ്രോമോ പങ്കുവെച്ചുകൊണ്ട് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. 

Read Also: സാന്ത്വനം പുതിയ വഴിത്തിരിവിലേക്ക്, ഇനി നടക്കുന്നത് അഞ്ച് വർഷത്തിന് ശേഷം

Serial actress Sajitha Betti wish her daughter as Devutty of Santhwanam

Sajitha BettySanthwanamserial actress
Comments (0)
Add Comment