ഒന്നാം വിവാഹ വാർഷികം, വിശേഷങ്ങൾ പങ്കുവെച്ച് നടി ഗൗരി കൃഷ്ണൻ

Serial actress Gowri Krishnan wedding anniversary celebration : നിരവധി ടെലിവിഷൻ പരമ്പരകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയ നടിയാണ് ഗൗരി കൃഷ്ണൻ. കഴിഞ്ഞ വർഷം നവംബർ 24-നായിരുന്നു ഗൗരിയുടെ വിവാഹം. മനോജുമായുള്ള വിവാഹത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുകയാണ് ഇന്ന് ഗൗരി. ഇതിന്റെ സന്തോഷം ഗൗരി

തന്റെ സോഷ്യൽ മീഡിയ ഹാൻഡിലൂടെ പങ്കുവെച്ചു. വിവാഹ ഫോട്ടോ പങ്കുവെച്ചതിനൊപ്പം, “ആദ്യ പടി വിജയകരമായി പൂർത്തിയാക്കി” എന്ന് ഗൗരി കുറിക്കുകയും ചെയ്തു. ഒന്നാം വിവാഹ വാർഷിക ആഘോഷം, കേവലം ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ഒതുക്കാൻ ഗൗരി തീരുമാനിച്ചിട്ടില്ല. ഭർത്താവുമൊത്ത് ഗൗരി ഒരു യാത്രയിലാണ് എന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ അറിയിച്ചിരുന്നു. ഇപ്പോൾ അവിടെ എത്തിയ

Serial actress Gowri Krishnan wedding anniversary celebration

സന്തോഷവും ഗൗരി പങ്കുവെച്ചിരിക്കുകയാണ്. മൂകാംബിക ക്ഷേത്രത്തിലേക്കാണ് ഗൗരിയും ഭർത്താവും യാത്ര പോയിരിക്കുന്നത്. “ഞങ്ങളുടെ വിശേഷദിനത്തിൽ മൂകാംബിക അമ്മയുടെ സന്നിധിയിൽ എത്തിയതിൽ ശരിക്കും അനുഗ്രഹീതയാണ്. എന്നെ ഇവിടെ കൊണ്ടുപോയി അനുഗ്രഹം വാങ്ങാൻ അവസരം ഒരുക്കിയതിന് എന്റെ പ്രിയതമന് നന്ദി,” ഗൗരി മൂകാംബിക ക്ഷേത്രത്തിൽ നിന്നുള്ള ചിത്രം പങ്കുവെച്ചതിനൊപ്പം കുറിച്ചു.

‘കാണാകണ്മണി’, ‘പൗർണമിത്തിങ്കൾ’ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് ഗൗരി കൃഷ്ണൻ. ‘അനിയത്തി’ എന്ന പരമ്പരയിലൂടെ മിനി സ്ക്രീൻ കരിയർ ആരംഭിച്ച ഗൗരി, ഏറ്റവും ഒടുവിൽ ‘കയ്യെത്തും ദൂരത്ത’ എന്ന പരമ്പരയിലാണ് അഭിനയിച്ചത്. ശേഷം നിരവധി ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. 

Read Also: ഞങ്ങളുടെ പ്രണയം പതിനാറിന്റെ നിറവിൽ, ആഘോഷം പങ്കുവെച്ച് ധർമ്മജൻ ബോൾഗാട്ടി

Serial actress Gowri Krishnan wedding anniversary celebration

Actressserial actressWedding Anniversary
Comments (0)
Add Comment