സ്വന്തം കാർ, സ്വയം ഡ്രൈവിങ്!! വീഡിയോ പങ്കുവെച്ച് ചിപ്പി രഞ്ജിത് | Chippy Renjith

Actress Chippy Renjith car driving video : ടെലിവിഷൻ പ്രേക്ഷകർക്കിടയിലെ ജനപ്രിയ താരമാണ് ചിപ്പി രഞ്ജിത്ത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, ടെലിവിഷൻ പരമ്പരകളാണ് ചിപ്പിയെ കൂടുതൽ ജനപ്രീതിയുള്ള താരമാക്കി മാറ്റിയത്. ഇപ്പോൾ, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘സാന്ത്വനം’ പരമ്പരയിലാണ് ചിപ്പി അഭിനയിക്കുന്നത്.

‘സാന്ത്വനം’ പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ ദേവി എന്ന കഥാപാത്രത്തെയാണ് ചിപ്പി അവതരിപ്പിക്കുന്നത്. 900 എപ്പിസോഡുകൾ പിന്നിട്ട് വിജയകരമായി പ്രദർശനം തുടരുന്ന ‘സാന്ത്വനം’ പരമ്പരയുടെ നിർമ്മാതാവ് കൂടിയാണ് ചിപ്പി രഞ്ജിത്ത്. പരമ്പരയിൽ ചിപ്പി അവതരിപ്പിക്കുന്ന ശ്രീദേവി ബാലകൃഷ്ണൻ എന്ന ദേവിയേടത്തിയായുള്ള കഥാപാത്രത്തെ പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്നു.

Actress Chippy Renjith car driving video

സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് ചിപ്പി എത്താറുണ്ട്. ഇപ്പോൾ, കാർ ഡ്രൈവ് ചെയ്യുന്നതിന്റെ ഒരു വീഡിയോ ആണ് ചിപ്പി പങ്കുവെച്ചിരിക്കുന്നത്. വളരെ ആസ്വദിച്ച് കാർ ഓടിക്കുന്ന ചിപ്പിയെ വീഡിയോയിൽ കാണാൻ സാധിക്കുന്നു. ചിപ്പി പങ്കുവെച്ച വീഡിയോക്ക് താഴെ കമന്റ് ബോക്സിൽ ആരാധകർ ഒഴുകി എത്തിയതിനൊപ്പം, സാന്ത്വനം പരമ്പരയിലെ ചിപ്പിയുടെ സഹതാരങ്ങളും തങ്ങളുടെ സന്തോഷം പങ്കുവെച്ചു.

നടി ഗോപിക അനിൽ, രക്ഷ രാജ്, കൃഷ്ണപ്രഭ, നടൻ സജിൻ തുടങ്ങിയവരെല്ലാം തങ്ങളുടെ സന്തോഷം കമന്റ് ആയി പങ്കുവെച്ചു. 1990-കളിൽ സിനിമയിൽ സജീവമായിരുന്ന ചിപ്പി, 2000-ത്തിന്റെ തുടക്കത്തിലാണ് സീരിയൽ ലോകത്തേക്ക് കടന്നത്. പിന്നീട് താരം സീരിയലിൽ സജീവമാവുകയായിരുന്നു. അഭിനയത്തിന് ഒപ്പം തന്നെ ഭർത്താവിനൊപ്പം നിർമ്മാണ രംഗത്തും ചിപ്പി സജീവമാണ്. 

Read Also: ‘ബഡായ് ബംഗ്ലാവ്’ എന്തുകൊണ്ട് അവസാനിപ്പിച്ചു എന്ന് വെളിപ്പെടുത്തി രമേശ് പിഷാരടി

Actress Chippy Renjith car driving video

Celebrity CarChippy Renjithviral video
Comments (0)
Add Comment