സാന്ത്വനം സംവിധായകൻ ആദ്യത്തന്റെ വിയോഗ വാർത്തയുടെ ഞെട്ടലിൽ സീരിയൽ ലോകം

Serial actors pay tribute to Santhwanam director Aadithyan : ‘സാന്ത്വനം’ ഉൾപ്പെടെ നിരവധി ഹിറ്റ് സീരിയലുകൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47-കാരനായ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. സീരിയൽ ലോകത്തെ നടുക്കിയ ഈ വിയോഗ വാർത്ത, അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നതാണ് വസ്തുത.

‘വാനമ്പാടി’, ‘ആകാശദൂത്’ തുടങ്ങി നിരവധി ഹിറ്റ് പരമ്പരകളുടെ സംവിധായകനാണ് ആദിത്യൻ. പ്രമുഖ സംവിധായകന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ സീരിയൽ പ്രവർത്തകർ നടുക്കം രേഖപ്പെടുത്തി. ഇതിനോടകം തന്നെ നിരവധി സീരിയൽ അഭിനേതാക്കൾ തങ്ങളുടെ ദുഃഖം രേഖപ്പെടുത്തുകയും, ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. തന്റെ പ്രിയപ്പെട്ട സംവിധായകനെ കുറിച്ച് പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്ന്

സാന്ത്വനം സംവിധായകൻ ആദ്യത്തന്റെ വിയോഗ വാർത്തയുടെ ഞെട്ടലിൽ സീരിയൽ ലോകം | Serial actors pay tribute to Santhwanam director Aadithyan

നടി ഉമ നായർ പറഞ്ഞു. “പ്രണാമം ചേട്ടാ, എന്ത് പറയണം എന്നറിയില്ല ജീവിതത്തിൽ കൂടെ ചേർത്ത്നിർത്തി വളർത്തിയ ഓരോരുത്തരായി കണ്ണ് മുന്നിൽ നിന്നും പൊടുന്നനെ മാഞ്ഞുപോകുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല എന്താ ചേട്ടാ നിങ്ങളെ കുറിച്ച് പറയേണ്ടത് അറിയില്ല അത്രമാത്രം എന്റെ അഭിനയജീവിതത്തിൽ ഗുരുനാഥനായും ജീവിതത്തിൽ ഒരു സഹോദരനെ പോലെയും സ്വാധീനിച്ച അങ്ങേക്ക്‌ എങ്ങനെ ആദരാഞ്ജലികൾ അർപ്പിക്കണം എന്നറിയില്ല,” ഉമ നായർ തുടർന്നു.

“ചേട്ടന്റെ കുടുംബത്തിന് എല്ലാം അതിജീവിക്കാൻ കരുത്തു നൽകട്ടെ ഈശ്വരൻ,” ഉമ നായർ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ആദിത്യന്റെ വിയോഗം സീരിയൽ പ്രേക്ഷകരെയും ദുഃഖത്തിൽ ആഴ്ത്തിയിരിക്കുന്നു. നിരവധി സീരിയൽ താരങ്ങൾ ഇതിനോടകം ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

Read Also: “എന്റെ മറ്റൊരു സ്വപ്നം കൂടി പൂവണിഞ്ഞു” സന്തോഷം പങ്കുവെച്ച് സാന്ത്വനം താരം മഞ്ജുഷ മാർട്ടിൻ

Serial actors pay tribute to Santhwanam director Aadithyan

AadithyanDeathSanthwanam
Comments (0)
Add Comment