School teacher and students happy relationship viral video

ചൂരലും ശിക്ഷയുമല്ല അധ്യാപനം!! കാലഹരണപ്പെട്ട സങ്കൽപ്പങ്ങളെ പൊളിച്ചടുക്കുന്ന മാഷും കുട്ട്യോളും

School teacher and students happy relationship viral video : ഒരു മനുഷ്യന്റെ വ്യക്തിത്വം കാഴ്ചപ്പാടും നിർണയിക്കുന്നതിലും വളർത്തുന്നതിനും വലിയ പങ്ക് വഹിക്കുന്നവരിൽ ഒരു വിഭാഗമാണ് അധ്യാപകർ. വിദ്യാഭ്യാസ കാലത്ത് അധ്യാപകർ പകർന്നു നൽകുന്ന അറിവും, അധ്യാപകരുടെ പെരുമാറ്റവും, ഇടപഴകുന്ന രീതിയും എല്ലാം കുട്ടികളിൽ വലിയ രീതിയിൽ പ്രതിപാദിക്കുക തന്നെ ചെയ്യും.

ഇന്ന് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്കൂളുകളിൽ അധ്യാപകരും കുട്ടികളും തമ്മിലുള്ള അകൽച്ച വളരെ കുറഞ്ഞതായി കാണപ്പെടുന്നു. നേരത്തെ, ചൂരലും കയ്യിൽ പിടിച്ച് ക്ലാസിൽ എത്തുന്ന അധ്യാപകരെ ഭയന്ന് ഇരിക്കുന്ന കുട്ടികളെ സാധാരണയായി കാണാൻ സാധിക്കുമായിരുന്നെങ്കിൽ, ഇന്ന് അത് ഒരു അപൂർവ്വ കാഴ്ച മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഇന്ന് അധ്യാപകർ കുട്ടികളോട് സുഹൃത്തുക്കളെ പോലെ പെരുമാറുന്ന ഒരു രീതി കാണപ്പെടുന്നു.

School teacher and students happy relationship viral video
School teacher and students happy relationship viral video

ഇത്തരത്തിൽ കാസർകോട് ജില്ലയിലെ ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലെ സുജിത്ത് മാഷിനെയും കുട്ടികളെയും കഴിഞ്ഞ ദിവസം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പരിചയപ്പെടുത്തിയിരുന്നു. കുട്ടികൾക്ക് മാഷിനോടുള്ള സ്നേഹം വീഡിയോയിൽ കാണാൻ സാധിക്കുന്നു. കുട്ടികളുടെ കൂടി സഹകരണത്തോടെ പരീക്ഷ പേപ്പർ നോക്കുന്ന അധ്യാപകനെയും, തമാശ പറഞ്ഞു ചിരിച്ചു കുട്ടികളോട് പെരുമാറുന്ന

School teacher and students happy relationship viral video

അധ്യാപകന്റെ രീതിയും വീഡിയോയിൽ കാണാൻ സാധിച്ചു. “ചൂരലും ശിക്ഷയും ആണ് അധ്യാപനത്തിന്റെ പ്രധാന ഭാഗം എന്ന സങ്കല്പം കാലഹരണപ്പെട്ടതാണ്,” എന്നാണ് വീഡിയോ പങ്കുവെച്ചതിനൊപ്പം വിദ്യാഭ്യാസ മന്ത്രി കുറിച്ചത്. മന്ത്രി പങ്കുവെച്ച വീഡിയോയുടെ കമന്റ് ബോക്സിൽ നന്ദി പറഞ്ഞു അധ്യാപകൻ സുജിത്ത് എത്തുകയും ചെയ്തു. തിരുത്തിയും സ്വയം പുതുക്കിയും ഇനിയും ഏറെ മുന്നോട്ടുപോകാൻ ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു. 

Read Also: പതിനാറാം വയസില്‍ 100 കോടി മൂല്യമുള്ള കമ്പനി ഉടമയായി ഇന്ത്യൻ പെൺകുട്ടി