School Leader Student Viral Speech

സ്കൂൾ ലീഡർ എന്നൊക്കെ പറഞ്ഞാ ഇതാണ്, മീറ്റ് ദി കാൻഡിഡേറ്റിൽ കയ്യടി നേടി മിടുക്കി

School Leader Student Viral Speech

School Leader Student Viral Speech : സ്കൂൾ കാലഘട്ടത്തിലെ ഓരോ വിദ്യാർത്ഥികൾക്കും മറക്കാനാകാത്ത ഒരു ഓർമ്മയായിരിക്കാം വിദ്യാർഥി രാഷ്ട്രീയം. പലരും സ്കൂൾ കാലഘട്ടങ്ങളിൽ ക്ലാസ് ലീഡർ, സ്കൂൾ ലീഡർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് മത്സരിക്കുകയും, അതിൽ വിജയിക്കുകയും പരാജയപ്പെടുകയും എല്ലാം ചെയ്തിട്ടുണ്ടാകാം.

ഒരു മിടുക്കി സ്കൂൾ ലീഡർ കാൻഡിഡേറ്റിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. കണ്ണംകോട് ടിപിജി മെമ്മോറിയൽ യുപി സ്കൂളിലെ സ്കൂൾ ലീഡർ മത്സരത്തിന് മുന്നോടിയായി നടന്ന മീറ്റ് ദി കാൻഡിഡേറ്റ് എന്ന പരിപാടിയിൽ സംസാരിക്കുന്ന ഒരു മിടുക്കിയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ കുട്ടി, തന്റെ സഹപാഠികൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ ആണ് ശ്രദ്ധേയം

School Leader Student Viral Speech
സ്കൂൾ ലീഡർ എന്നൊക്കെ പറഞ്ഞാ ഇതാണ്, മീറ്റ് ദി കാൻഡിഡേറ്റിൽ കയ്യടി നേടി മിടുക്കി | School Leader Student Viral Speech

വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുകയും, അതിന് വ്യക്തമായ പരിഹാരം നിർദ്ദേശിക്കുകയും ചെയ്തു കൊണ്ടാണ് കൊച്ചുമിടുക്കിയുടെ പ്രസംഗം മുന്നോട്ടുപോകുന്നത്. എല്ലാ വിദ്യാർത്ഥികളെയും അച്ചടക്കത്തോടെ നടത്തുകയും, സ്കൂൾ വൃത്തിയുള്ളതായി പരിപാലിക്കുകയും ചെയ്യുന്നതിന് താൻ നേതൃത്വം നൽകുമെന്ന് സ്കൂൾ ലീഡർ മത്സരാർത്ഥി ഉറപ്പുനൽകുന്നു.

പിടി പീരിയഡിൽ ക്ലാസ്സെടുക്കാൻ എത്തുന്ന അധ്യാപകർക്ക് ശക്തമായ താക്കീത് നൽകുന്ന മിടുക്കി, അധ്യാപകരും യൂണിഫോം കർശനമായി ധരിക്കണം എന്ന് അഭിപ്രായപ്പെടുന്നു. കേൾവിക്കാരായ വിദ്യാർത്ഥികളിൽ നിന്ന് ഉണ്ടാകുന്ന കരഘോഷങ്ങൾ തങ്ങളുടെ സ്കൂൾ ലീഡർ കാൻഡിഡേറ്റ് പറയുന്ന വാചകങ്ങൾ എത്രമാത്രം തങ്ങൾക്ക് വേണ്ടിയുള്ളതാണ് എന്ന കാര്യം പ്രകടമാക്കുന്നു. വീഡിയോ കാണാം. 

Read Also: പാട്ട് മനോഹരം പാടി അഭിനയിക്കുന്ന പഞ്ചവർണ പൈങ്കിളിപ്പെണ്ണ് അതിമനോഹരം, വീഡിയോ കാണാം

School Leader Student Viral Speech