School boy playful gesture melts hearts viral video: കൊച്ചു കുട്ടികളുടെ നിഷ്കളങ്കമായ പ്രവർത്തികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കാറുണ്ട്. ഇത്തരത്തിലുള്ള വീഡിയോകൾ വൈറൽ ആവുകയും, ആ കണ്ടന്റ് ആളുകൾക്കിടയിൽ അഭിപ്രായ പ്രകടനങ്ങൾക്കും കണ്ട് ചിരിക്കാനും എല്ലാം കാരണമാവുകയും ചെയ്യാറുണ്ട്.
ഇത്തരത്തിൽ ഒരു വയറൽ വീഡിയോ ആണ് ഇന്ന് നിങ്ങൾക്കായി പങ്കുവെച്ചിരിക്കുന്നത്. ഒരു കൊച്ചു പയ്യൻ പ്ലേ സ്കൂളിലേക്ക് പോകുന്നതാണ് വീഡിയോയുടെ പശ്ചാത്തലം. മകൻ ബാഗ് തൂക്കി നടന്നു പോകുന്നതിന്റെ ദൃശ്യം അവന്റെ അമ്മ പകർത്തുകയാണ്. ഈ വേളയിൽ ‘തക്കുടു (പയ്യന്റെ വിളിപ്പേര്), ഒരു ഉമ്മ താ’ എന്ന് അമ്മ പറയുകയുണ്ടായി. ഉടനെ പയ്യൻ തിരിഞ്ഞതും, കയറി വരുന്നത് കണ്ട തന്റെ സഹപാഠിയായ പെൺകുട്ടിക്ക് ഒരു മുത്തം നൽകുകയും ചെയ്തു.
താൻ തനിക്ക് ഉമ്മ നൽകാൻ അല്ലേ ആവശ്യപ്പെട്ടത് എന്ന് പയ്യന്റെ അമ്മ പറഞ്ഞു ചിരിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നു. എന്തുതന്നെയായാലും, കൊച്ചു പയ്യന്റെ നിഷ്കളങ്കമായ പ്രവർത്തി കാഴ്ചക്കാരിൽ ചിരി പടർത്തി. കൂടാതെ, വീഡിയോ കണ്ട പ്രേക്ഷകർ, രസകരമായ വ്യത്യസ്ത കമന്റുകൾ പങ്കുവെക്കുകയും ചെയ്തു. ‘കിട്ടിയ അവസരം കൊച്ചു പയ്യൻ മുതലാക്കി’,
‘ചോദിക്കാതെ തന്നെ വാരിക്കോരി കൊടുക്കുന്ന ശീലമാണ് നമുക്കുള്ളത്’, ‘മുത്തം മൈൻഡ് പോലും ചെയ്യാതെ കിട്ടിയതും മേടിച്ചു പോയ ആ ചങ്ങാതി’, ‘ചോദിക്കുമ്പോൾ വ്യക്തമായിട്ട് ചോദിക്കണം’ എന്നിങ്ങനെ രസകരമായ കമന്റുകൾ നീണ്ടു പോകുന്നു. എന്തുതന്നെയായാലും, തക്കുടുവിന്റെ പ്രവർത്തി സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ട പ്രേക്ഷകരെ എല്ലാവരെയും തന്നെ ചിരിപ്പിച്ചു എന്ന് വേണം പറയാൻ.