School art fest students singing with guest viral video

പാട്ടുകാരിയും കൊച്ചു പാട്ടുകാരും!! വൈറലായ ഒരു സ്കൂൾ കലോത്സവ കാഴ്ച

School art fest students singing with guest viral video

School art fest students singing with guest viral video : പലർക്കും തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായതും ഓർക്കാൻ ഇഷ്ടപ്പെടുന്നതും ആയ കാലം അവരുടെ സ്കൂൾ കാലഘട്ടം ആയിരിക്കും. സ്കൂൾ കാലഘട്ടത്തിലെ സുഹൃത്തുക്കളും അധ്യാപകരും തുടങ്ങി ഓരോരുത്തരും വളരെ പ്രിയപ്പെട്ടതായി മാറാം. ഇത്തരത്തിൽ കാഴ്ചക്കാരെ അവരുടെ സ്കൂൾ

ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്കൂൾ കാലഘട്ടത്തിലെ ഏറ്റവും മധുരമുള്ള ഓർമ്മകളിൽ ഒന്നാണ് കലോത്സവം. സ്കൂളിലെ കലോത്സവങ്ങളിൽ പലരും മത്സരാർത്ഥികളായി മാത്രം ആകില്ല പങ്കാളികൾ ആകുന്നത്, ചിലർക്ക് പരിപാടിയുടെ അണിയറയിൽ പ്രവർത്തിക്കാൻ ആയിരിക്കും ആഗ്രഹം.

School art fest students singing with guest viral video
School art fest students singing with guest viral video

എന്തുതന്നെയായാലും, സ്കൂൾ കലോത്സവത്തിന്റെ ഓർമ്മകൾ വേദിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. പരിശീലന സെഷനുകളും മറ്റു അണിയറ പ്രവർത്തികളും എല്ലാം തന്നെ ഓർമ്മകളിലേക്ക് ഓടിയെത്താം. ഇത്തരത്തിൽ ഒരു സ്കൂളിലെ കലോത്സവ ദിവസം കുട്ടികളും ഗായികയും ചേർന്ന് ആലപിക്കുന്ന മനോഹരമായ ഗാനത്തിന്റെ വീഡിയോ ആണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്. അണ്ടത്തോട് ജിഎംഎൽപി സ്കൂളിലെ കലോത്സവത്തിൽ

School art fest students singing with guest viral video

മുഖ്യാതിഥിയായി എത്തിയ ഗായിക സജ്നാ നിഷാദിനൊപ്പം കുട്ടികൾ പാട്ട് പാടുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. കുട്ടികൾക്കുവേണ്ടി ഗായിക ഒരു പാട്ട് ആലപിച്ചതോടെ, കുട്ടികൾ എല്ലാവരും തന്നെ അതിനൊപ്പം ചേരുകയും ഏറ്റുപാടാൻ ആരംഭിക്കുകയും ചെയ്തു. കലോത്സവ കാലത്ത് നിന്നുള്ള ഈ മനോഹരമായ കാഴ്ച, ഓരോ കാഴ്ചക്കാരനെയും അവന്റെ സ്കൂൾ കാലഘട്ടത്തിലേക്കും കലോത്സവ വേദികളിലേക്കും ഓർമ്മകളിലൂടെ സഞ്ചരിപ്പിച്ചിട്ടുണ്ടാകാം. 

Read Also: ഈ കാറിന്റെ ഗിയർ ഒന്നും അത്ര ഉറപ്പ് പോര!! പയ്യന്റെ കാർ റിവ്യൂ വിഡിയോ വൈറൽ