കണ്ണനും ലക്ഷ്മി അമ്മയും തമ്മിലൊരു ബോക്സിങ്!! ഒടുവിൽ കണ്ണൻ ഇടി കൊണ്ട് തളർന്നു

Santhwanam stars Achu Sugandh Girija Preman Boxing Fun Video : കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘സാന്ത്വനം’. സാന്ത്വനം വീട്ടിലെ അംഗങ്ങളെ പ്രേക്ഷകർ തങ്ങളുടെ വീടുകളിലെ അംഗങ്ങളായി ആണ് കാണുന്നത് എന്നുവേണം പറയാൻ. അതുകൊണ്ടുതന്നെ, പരമ്പരക്ക് പുറത്തുള്ള താരങ്ങളുടെ വിശേഷങ്ങളും

പ്രേക്ഷകർക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ വ്യക്തി ജീവിത വിശേഷങ്ങളും, സാന്ത്വനം ലൊക്കേഷനിൽ നിന്നുള്ള കാഴ്ചകളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. പരമ്പരയിൽ അമ്മ വേഷം ചെയ്തിരുന്ന നടി ഗിരിജ പ്രേമൻ, പരമ്പരയിലെ കഥാപാത്രം മരണപ്പെടുന്ന കഥാപാത്രം വന്നതിന് പിന്നാലെ, തന്റെ സഹപ്രവർത്തകരോട് യാത്ര പറഞ്ഞു പിരിഞ്ഞിരുന്നു.

കണ്ണനും ലക്ഷ്മി അമ്മയും തമ്മിലൊരു ബോക്സിങ്!! ഒടുവിൽ കണ്ണൻ ഇടി കൊണ്ട് തളർന്നു | Santhwanam stars Achu Sugandh Girija Preman Boxing Fun Video

സാന്ത്വനത്തിലെ സഹപ്രവർത്തകർ ഗിരിജ പ്രേമന് നൽകിയ യാത്രയയപ്പ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. അടുത്തിടെ പരമ്പരയിൽ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചു സുഗന്ധ് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഗിരിജ പ്രേമൻ അവതരിപ്പിച്ചിരുന്ന ലക്ഷ്മി കൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ ഇളയ മകനാണ് കണ്ണൻ.

ഷൂട്ടിംഗ് ഇടവേളയിൽ അച്ചു സുഗന്ധും ഗിരിജ പ്രേമനും തമ്മിൽ രസകരമായി ബോക്സിങ് ചെയ്യുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പരമ്പരയിലെ മറ്റൊരു താരമായ രക്ഷാ രാജ് ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. രസകരമായ വീഡിയോയിൽ അച്ചു സുഗന്ധ് ബോക്സിങ് തുടങ്ങിവച്ചുവെങ്കിലും, പിന്നീട് ഗിരിജ പ്രേമൻ അച്ചുവിനെ രസകരമായി ഇടിച്ചു നിരപ്പാകുന്നത് കാണാം. 

Read Also: മഞ്ഞക്കിളിയായി കുടുംബ പ്രേക്ഷകരുടെ സ്വന്തം സുമിത്ര!! പുതിയ സിനിമയുമായി മീര വാസുദേവ് എത്തുന്നു

Santhwanam stars Achu Sugandh Girija Preman Boxing Fun Video

Achu SugandhSanthwanamserial
Comments (0)
Add Comment