Santhwanam shivanjali family reunion: പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളുടെ പട്ടികയിൽ ഒന്നാമതായിരുന്നു ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ‘സാന്ത്വനം’. സീരിയലുകളെ എപ്പോഴും കണ്ണീർ പരമ്പരകളെകളെന്ന് വിശേഷിപ്പിക്കാറുണ്ട്, എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവമാണ് ‘സാന്ത്വനം’ പ്രേക്ഷകർക്ക് നൽകിയത്. ചിരിയും തമാശയും ആഘോഷങ്ങളുമൊക്കെയായി കുടുംബ ബന്ധങ്ങളുടെ
ആഴവും പവിത്രതയും പ്രേക്ഷകരിലേക്കെത്തിക്കാൻ പരമ്പരക്ക് കഴിഞ്ഞിട്ടുണ്ട്. സീരീയലിന്റെ ഏറ്റവും വലിയ ആകർഷണം ശിവനും അഞ്‌ജലിയും അവരുടെ റൊമാൻസും ഒക്കെയായിരുന്നു. ശിവാഞ്ജലി എന്ന് വിളിക്കപ്പെടുന്ന ഈ റൊമാന്റിക് കോമ്പോക്ക് പ്രത്യേകമായി ഒരു ഫാൻ ബേസ് വരെയുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവാഞ്ജലി കോമ്പോ സ്‌ക്രീനിൽ അനശ്വരമാക്കിയ ഗോപികയും സജിനും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങൾ തന്നെയാണ്. സാന്ത്വനം സീരിയൽ അവസാനിച്ചതിനു തൊട്ടടുത്ത ദിവസം ആയിരുന്നു
ഗോപികയുടെ വിവാഹം. ഷൂട്ടിങ് അവസാനിച്ച ദുഃഖത്തിൽ ആയിരുന്ന താരങ്ങൾക്ക് പരസ്പരം കാണാൻ ഒരു അവസരം കൂടി ആയിരുന്നു ഗോപികയുടെ വിവാഹം. പ്രേക്ഷകരും ഏറെ സന്തോഷത്തോടെയാണ് ഇവരുടെ കൂടിക്കാഴ്ചയെ സോഷ്യൽ മീഡിയയിൽ കണ്ടത്. ഇപോഴിതാ ഗോപികയും സജിനും വീണ്ടും ഒന്നിച്ചുള്ള ഒരു ഫോട്ടോ ആണ് വൈറൽ ആകുന്നത്. സുജിനും ഭാര്യ ഷഫ്‌നയും ഗോപികയും ഭർത്താവ് ജിപിയും പിന്നെ ശിവാജ്ഞലിയുടെ പ്രിയപ്പെട്ട ബാലേട്ടനും ഒരുമിച്ചുള്ള ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.
എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഉള്ള സന്തോഷം കമന്റ് ബോക്സിൽ പങ്കുവെയ്ക്കുകയാണ് ആരാധകർ. ഒരു അമ്മയും നാല് ആൺമക്കളും അവരുടെ ഭാര്യമാരും ഒരുമിച്ചു ജീവിക്കുന്ന ഒരു കൂട്ടുകുടുംബത്തിന്റെ കഥയാണ് സാന്ത്വനം പ്രേക്ഷകരിലേക്ക് എത്തിച്ചത്. അണുകുടുംബങ്ങൾ കൊണ്ട് നിറയുന്ന ഈ ആധുനിക സമൂഹത്തിനു വലിയ കൗതുകമാണ് ഇത്തരം സാഹചര്യങ്ങൾ. അത് കൊണ്ടാവണം സാന്ത്വനം ജനപ്രിയമായതും.