Santhwanam serial last day shoot Gopika Anil emotional video: മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു സാന്ത്വനം. ഒരു മണിക്കൂർ നേരത്തെ ക്ലെമാക്സ് എപ്പിസോഡിലൂടെ സീരിയൽ അവസാനിക്കുമ്പോൾ ഓരോ പ്രേക്ഷകനും പറയാനുള്ളത് സീരിയലിൻ്റെ രണ്ടാം ഭാഗം വേണമെന്ന് തന്നെയാണ്. ബാലൻ്റെയും ദേവിയുടെയും അനിയന്മാരുടെയും കഥ പറയുന്ന ഈ സീരിയൽ, മറ്റ് സീരിയലിൽ നിന്ന് വ്യത്യസ്തമായ
കഥാവിഷ്കാരമായതിനാൽ പ്രേക്ഷകർ പെട്ടെന്ന് തന്നെ കൈ നീട്ടി സ്വീകരിച്ചിരുന്നു. പ്രേക്ഷകരുടെ ഇഷ്ട ജോഡികളായിരുന്നു ശിവാഞ്ജലി. ഈ ഘട്ടത്തിൽ പ്രേക്ഷകരോടും, സാന്ത്വനം ടീമിനോടും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ്. അഞ്ജലിയെ അവതരിപ്പിച്ച ഗോപിക. “കഴിഞ്ഞ ദിവസം, അഞ്ജലിയുടെ അവസാന ഷോട്ട് ശരിക്കും ഹൃദയഭേദകമായിരുന്നു. ഇനി അഞ്ജലിയായി ക്യാമറയ്ക്ക് മുന്നിലെത്താനും നിങ്ങൾക്ക് വേണ്ടി അഞ്ജലിയാകാനും കഴിയില്ലെന്ന്
മനസ്സിലാക്കിയപ്പോൾ മനസ്സിന് വല്ലാത്ത വിഷമം തോന്നുന്നു. ഞാൻ അഞ്ജലി ആകുന്നത് മിസ് ചെയ്യുന്നു. അഞ്ജലിയായ എൻ്റെ ഹൃദയം നിറഞ്ഞു. ആ കഥാപാത്രം എനിക്ക് വേണ്ടി മാത്രം ചെയ്തതാണെന്ന് തോന്നുന്നു. എന്നെ നയിച്ച ഇങ്ങനൊരു മനോഹരമായ യാത്ര മുൻപ് ഉണ്ടായിട്ടില്ല. അഭിനയം എന്നതിലുപരി യഥാർത്ഥ കഥാപാത്രത്തെ ജീവിക്കുക എന്നതായിരുന്നു. എന്നെ വിശ്വസിച്ച് എനിക്ക് അഞ്ജലിയെ തന്നതിന് ഗംഭീര ക്രൂവിന് വലിയ നന്ദി. ഒപ്പം കഥാപാത്രത്തെ
സ്വീകരിച്ചതിനും എന്നെ കുടുംബത്തെപ്പോലെ പരിഗണിച്ചതിനും പ്രേക്ഷകർക്ക് വലിയ നന്ദി. എല്ലാത്തിനും അഭിനന്ദനങ്ങൾ. അഞ്ജലി, നീ എന്നും എൻ്റെ ഹൃദയത്തിലുണ്ടാകും. ഞാൻ വളരെ നന്ദിയുള്ളവളാണ്,” ഗോപിക അനിൽ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. നിരവധി പേരാണ് താരത്തിൻ്റെ വീഡിയോയ്ക്ക് താഴെ കമൻറുമായി എത്തിയത്. സാന്ത്വനവും, അതിലെ ഓരോ കഥാപാത്രങ്ങളും ഞങ്ങളെ മിസ് ചെയ്യുമെന്നാണ് ആരാധകർ പറയുന്നത്.