ഇനി അഞ്ജലിയായി ഗോപിക ഉണ്ടാകില്ല? പുതിയ അഞ്ജലി സാന്ത്വനം വീട്ടിലേക്ക്

Santhwanam serial Anjali cast : നിലവിൽ കുടുംബ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം നേടി വിജയകരമായി സംപ്രേഷണം തുടരുന്ന ടെലിവിഷൻ പരമ്പരയാണ് ‘സാന്ത്വനം’. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ ശിവനും അഞ്ജലിയും ആയി വേഷമിടുന്നത് യഥാക്രമം നടൻ സജിനും നടി ഗോപിക അനിലും ആണ്. ഇപ്പോൾ പ്രേക്ഷകരെ ആശങ്കയിൽ ആക്കികൊണ്ട്

ഒരു പുതിയ ചർച്ചയ്ക്ക് വഴി ഒരുങ്ങിയിരിക്കുകയാണ്. അടുത്തിടെയാണ് നടി ഗോപിക അനിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുമായുള്ള ഗോപികയുടെ വിവാഹ നിശ്ചയം അവരുടെ ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു സർപ്രൈസ് ആയിരുന്നു. ഇതിന് പിന്നാലെ, അടുത്ത വർഷം ആദ്യം വിവാഹത്തിന് ഒരുങ്ങുന്ന ഗോപിക അനിൽ ‘സാന്ത്വനം’ പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുമോ എന്ന ആശങ്ക ആരാധകർക്കിടയിൽ പരന്നു.

സാന്ത്വനം പ്രൊമോകൾക്ക് താഴെ കമന്റ് ബോക്സിൽ എല്ലാം ഇക്കാര്യം ആണ് പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. വിവാഹത്തിന് ശേഷവും താൻ അഭിനയ ജീവിതം തുടരുമോ ഇല്ലയോ എന്ന കാര്യത്തിൽ ഗോപിക അനിൽ വ്യക്തത വരുത്താത്തതാണ് ഈ ചർച്ചക്ക് തുടക്കം കുറിക്കാൻ കാരണമായിരിക്കുന്നത്. ഇതോടെ തങ്ങളുടെ അഞ്ജലിക്ക് പകരം ആര് എത്തും എന്ന കാര്യത്തിലും പ്രേക്ഷകർക്കിടയിൽ ചർച്ച നടക്കുന്നു

Santhwanam serial Anjali cast

പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ സജിന്റെ ഭാര്യയായ നടി ഷഫ്ന, ‘കാതോട് കാതോരം’ എന്ന പരമ്പരയിലെ കൃഷ്ണേന്ദു എന്നിവരുടെ പേരുകൾ ആണ് സാന്ത്വനം വീട്ടിലെ അഞ്ജലി ആയി എത്താൻ പ്രേക്ഷകർ സാധ്യത കൽപ്പിക്കുന്നവർ. അതേസമയം, വിവാഹത്തിന്റെ പശ്ചാത്തലത്തിലും ഗോപിക അനിൽ തന്നെ ഈ കഥാപാത്രത്തിൽ തുടരും എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. 

Read Also: മൈലാഞ്ചി മൊഞ്ചത്തി അഞ്ജു!! മെഹന്തി കാഴ്ചകൾ പങ്കുവെച്ച് ഗോപിക അനിൽ

GopikaSanthwanamShafna
Comments (0)
Add Comment