സാന്ത്വനത്തിലെ അഞ്ജലിയായി ഗോപിക ഇനി വരുമോ? ഗോവിന്ദ് പത്മസൂര്യ വ്യക്തത വരുത്തുന്നു

Santhwanam serial actress Gopika Anil as Anjali future decision revealed : ‘സാന്ത്വനം’ എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ഗോപിക അനിൽ. അഭിനേതാവ്, അവതാരകൻ എന്നീ നിലകളിൽ ആരാധകരെ സമ്പാദിച്ച വ്യക്തിയാണ് ഗോവിന്ദ് പത്മസൂര്യ. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം

ഇരുവരുടെയും ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ ഞെട്ടൽ സമ്മാനിച്ച ഒന്നായിരുന്നു. അതേസമയം ഇക്കാര്യം ആരാധകരിൽ സന്തോഷം പടർത്താനും കാരണമായി. എന്നാൽ, വിവാഹനിശ്ചയത്തിന് പിന്നാലെ സാന്ത്വനം പ്രേക്ഷകർക്കിടയിൽ ആശങ്കകൾ ഉടലെടുത്തു. വിവാഹത്തിന് ശേഷം ഗോപിക തങ്ങളുടെ പ്രിയപ്പെട്ട അഞ്ജലിയായി ടെലിവിഷൻ സ്ക്രീനിൽ ഇനി വരുമോ എന്നതായിരുന്നു പ്രേക്ഷകരുടെ സംശയം. ഇപ്പോൾ, ഇക്കാര്യത്തിൽ

Santhwanam serial actress Gopika Anil as Anjali future decision revealed

ഇരുവരും ഒരു വ്യക്തത വരുത്തിയിരിക്കുകയാണ്. ഗോപികക്ക്‌ പകരം ഇനി അഞ്ജലി എന്ന കഥാപാത്രം ആര് ചെയ്യും എന്നതിനെ സംബന്ധിച്ച് വരെ സോഷ്യൽ മീഡിയകളിൽ ചർച്ചകൾ സജീവമായിരുന്നു. എന്നാൽ, വിവാഹം എന്ന കാരണത്താൽ ഗോപിക അഭിനയം നിർത്തില്ല എന്ന് ഇരുവരും തറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. ജിപിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്.

Santhwanam serial actress Gopika Anil as Anjali future decision revealed

അതേസമയം, സാന്ത്വനം പരമ്പര അവസാനിപ്പിച്ചാൽ അഞ്ജലി എന്ന കഥാപാത്രം ഉണ്ടാകില്ല എന്നും, അല്ലാതെ വിവാഹം എന്ന കാരണത്താൽ ഗോപിക അഞ്ജലിയായി എത്താതിരിക്കില്ല എന്നും ജിപി വ്യക്തമാക്കി. കൂടാതെ, ഗോപികയുടെ സ്വയം ഇഷ്ടപ്രകാരം ഇനി അഭിനയം നിർത്തിയാൽ, അതിന്റെ കാരണക്കാരൻ ആയി ആരും തന്നെ കുറ്റപ്പെടുത്തരുത് എന്നും ജിപി അഭ്യർത്ഥിച്ചു. തനിക്ക് ഗോപിക അഭിനയം തുടരുന്നതാണ് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Read Also: മൈലാഞ്ചി മൊഞ്ചത്തി അഞ്ജു!! മെഹന്തി കാഴ്ചകൾ പങ്കുവെച്ച് ഗോപിക അനിൽ

GopikaGovind PadmasooryaSanthwanam
Comments (0)
Add Comment