Santhwanam serial actor Achu Sugandh share joy with Chippy: ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘സാന്ത്വനം’ ഇപ്പോൾ അതിന്റെ ക്ലൈമാക്സ് ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സംവിധായകൻ ആദിത്യന്റെ മരണശേഷം, 5 വർഷത്തിന് ശേഷമുള്ള പുതിയ കഥാഗതിയിലേക്ക് മാറിയ സാന്ത്വനം, ഇപ്പോൾ കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതയിലും മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്.
പരമ്പരയിൽ അച്ചു സുഗന്ദ് അവതരിപ്പിക്കുന്ന കണ്ണൻ എന്ന കഥാപാത്രം പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. കണ്ണന്റെ കുസൃതികളും സാന്ത്വനം വീട്ടിലെ തമാശകളും പ്രേക്ഷകർ വളരെയധികം ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഒരു ഇടവേളക്ക് ശേഷം കണ്ണൻ വീണ്ടും സാന്ത്വനം വീട്ടിൽ തിരിച്ചെത്തിയപ്പോൾ, അവന്റെ കഥാപാത്രത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
തന്റെ സഹോദരങ്ങളോടും ഏട്ടത്തിയമ്മമാരോടും വച്ചുപുലർത്തിയിരുന്ന സ്നേഹത്തിനുപരി, ഇപ്പോൾ തന്റെ സ്വാർത്ഥ താൽപര്യങ്ങൾക്ക് ആണ് കണ്ണൻ മുൻതൂക്കം നൽകുന്നത്. ഇതിനായി, തന്റെ സഹോദരങ്ങളോട് യാതൊരു ദാക്ഷണ്യവും കൂടാതെ സംസാരിക്കുന്ന കണ്ണനെ ആണ് കാണാൻ സാധിക്കുന്നത്. ഇത് പ്രേക്ഷകരിൽ പലർക്കും കണ്ണൻ എന്ന കഥാപാത്രത്തോട് നീരസം തോന്നിപ്പിക്കാൻ കാരണമായിരിക്കുന്നു എന്നതും ഒരു വസ്തുതയാണ്.
എന്നാൽ, ഇപ്പോൾ അച്ചു സുഗന്ദ് ഒരു ചിത്രം തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചിരിക്കുകയാണ്. പരമ്പരയിൽ ദേവിയേടത്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിപ്പിയും ഒത്തുള്ള ഒരു ചിത്രമാണ് അച്ചു പങ്കുവെച്ചിരിക്കുന്നത്. “വല്ല്യേടത്തി പൂമുഖത്തേക്ക് വൺ ബ്ലാക്ക് ടീ യാ,” രസകരമായ ക്യാപ്ഷൻ ആണ് അച്ചു ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്. ഇത് ഇരുവരുടെയും സ്ക്രീനിന് വെളിയിലുള്ള ബോണ്ട് പ്രകടമാക്കുന്നു.