എങ്കിലും എന്റെ ഗോപികേ!! ജീപ്പിക്കും ഗോപികക്കും കിടിലൻ ആശംസകൾ നേർന്ന് ഷഫ്‌നയും ശിവേട്ടനും

Santhwanam Sajin and Shafna gather for Gopika Anil wedding: ‘സാന്ത്വനം’ ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് സജിനും ഗോപിക അനിലും. ഇരുവരും പരമ്പരയിൽ ദമ്പതികളായി ആണ് വേഷമിട്ടത്. പ്രേക്ഷകർ ഇരുകയും നീട്ടി സ്വീകരിച്ച സീരിയൽ ജോഡികളാണ് സാന്ത്വനത്തിലെ ശിവനും അഞ്ജലിയും. ഇപ്പോൾ, യഥാർത്ഥ ജീവിതത്തിൽ

ഗോപിക അനിൽ വിവാഹിതയാകുന്ന വേളയിൽ സജിൻ തന്റെ ഭാര്യ ഷഫ്നക്കൊപ്പം എത്തിയിരിക്കുകയാണ്. സജിനും ഗോപികയും വർഷങ്ങളായി സാന്ത്വനത്തിൽ ഒരുമിച്ച് അഭിനയിക്കുന്നുണ്ടെങ്കിലും, ഷെഫ്നയും ഗോപികയും ആണ് വളരെ അടുത്ത സുഹൃത്തുക്കൾ എന്നുവേണം പറയാൻ. ഗോവിന്ദ് പത്മസൂര്യയുമായും ഷഫ്‌നയും സജിനും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. ജീപിയുടെയും ഗോപികയുടെയും വിവാഹത്തിന് എത്തിയ

ഷഫ്‌നയും സജിനും ഇരുവർക്കും ആശംസകൾ നേർന്ന് സംസാരിച്ചു. ഗോപികയും ജീപിയും ഒരുമിക്കുന്നതിന്റെ സന്തോഷം തന്നെ വളരെയധികം ഇമോഷണൽ ആക്കി എന്ന് ഷഫ്ന പറഞ്ഞു. ഗോപികയെ തന്നിൽ നിന്ന് പിരിക്കരുത് എന്ന് മാത്രമേ ജീപിയോട് പറയാൻ ഉള്ളൂ എന്ന് തമാശയായി ഷഫ്‌ന പറഞ്ഞു. നവ ദമ്പതികൾക്ക് സജിൻ ആശംസകൾ അറിയിക്കുകയും ചെയ്തു.

അതേസമയം, മൂന്ന് വർഷത്തോളം കാലം സംപ്രേഷണം തുടർന്നിരുന്ന ‘സാന്ത്വനം’ പരമ്പര കഴിഞ്ഞദിവസം അവസാനിച്ചു. മലയാള ടെലിവിഷൻ പരമ്പരകളിൽ മികച്ച റേറ്റിങ്ങോടെ മുന്നേറുന്നതിനിടയിലാണ് പരമ്പര അവസാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പരമ്പരയുടെ അവസാന എപ്പിസോഡും എയർ ചെയ്തു. എന്നിരുന്നാലും, സാന്ത്വനത്തിലെ താരങ്ങൾ എല്ലാവരും തന്നെ വളരെ മികച്ച വ്യക്തി ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട് എന്നാണ്, ഗോപികയുടെ വിവാഹത്തിലെ സാന്ത്വനം താരങ്ങളുടെ സാന്നിധ്യം വെളിപ്പെടുത്തുന്നത്. 

GopikaSajinSanthwanam
Comments (0)
Add Comment