“എന്റെ മറ്റൊരു സ്വപ്നം കൂടി പൂവണിഞ്ഞു” സന്തോഷം പങ്കുവെച്ച് സാന്ത്വനം താരം മഞ്ജുഷ മാർട്ടിൻ

Santhwanam actress Manjusha Martin ride dream scooter video : കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ സാന്ത്വനത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് മഞ്ജുഷ മാർട്ടിൻ. പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മഞ്ജുഷ മാർട്ടിൻ, തന്റെ വ്യക്തിജീവിത വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി ഇടപഴകാറുണ്ട്.

ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയൊരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് മഞ്ജുഷ. പ്രൊഫഷൻ നോക്കുമ്പോൾ, അഭിനേത്രി എന്നതിനൊപ്പം തന്നെ ഒരു വക്കീൽ കൂടിയാണ് മഞ്ജുഷ മാർട്ടിൻ. ഇപ്പോൾ സ്വന്തമായി ഒരു വാഹനം വാങ്ങിയതിന്റെ സന്തോഷം ആണ് ആരാധകരുമായി മഞ്ജുഷ പങ്കുവെച്ചിരിക്കുന്നത്. പുതിയതായി വാങ്ങിയ സ്കൂട്ടറിൽ അഡ്വക്കേറ്റ് സിംബൽ പതിപ്പിക്കുന്നതും, സ്കൂട്ടർ ഓടിച്ചു നോക്കുന്നതും മഞ്ജുഷ പങ്കുവെച്ച വീഡിയോയിൽ കാണാൻ സാധിക്കുന്നു.

“എന്റെ മറ്റൊരു സ്വപ്നം കൂടി പൂവണിഞ്ഞു” സന്തോഷം പങ്കുവെച്ച് സാന്ത്വനം താരം മഞ്ജുഷ മാർട്ടിൻ | Santhwanam actress Manjusha Martin

ഇതോടൊപ്പം ഇങ്ങനെ ഒരു കുറിപ്പും പങ്കുവച്ചിരിക്കുന്നു, “ഒടുവിൽ എന്റെ മറ്റൊരു സ്വപ്നം കൂടി പൂവണിഞ്ഞു. ഈ സ്‌കൂട്ടർ സ്വന്തമാക്കാൻ എന്നെ പ്രാപ്‌തയാക്കിയതിന് യേശുവിന് നന്ദി, എല്ലാത്തിനും നന്ദി. നിർഭാഗ്യവശാൽ, ഞങ്ങളുടെ അമിത ആവേശം കാരണം സ്‌കൂട്ടറിന്റെ കൂടുതൽ വീഡിയോകൾ ഷോറൂമിൽ പകർത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. എന്നിരുന്നാലും, ഈ വീഡിയോ നിങ്ങളുമായി പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം നിങ്ങളുടെ

നിരുപാധികമായ സ്നേഹവും പിന്തുണയും എന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ എനിക്ക് അവസരം നൽകി. നിങ്ങളുടെ സ്നേഹത്തിന് നിങ്ങൾക്കെല്ലാവർക്കും വളരെ നന്ദി, ഒപ്പം എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നതിന് എന്റെ കുടുംബത്തിന് പ്രത്യേക നന്ദി,” പങ്കുവെച്ച വീഡിയോക്കൊപ്പം മഞ്ജുഷ മാർട്ടിൻ പങ്കുവെച്ചു. വീഡിയോ കാണാം 

Read Also: സാന്ത്വനം പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്ത!!

Santhwanam actress Manjusha Martin ride dream scooter video

Manjusha MartinSanthwanamserial actress
Comments (0)
Add Comment