കൊച്ചഛനും ദേവൂട്ടിയും!! സാന്ത്വനം വീട്ടിലെ സൂപ്പർ കോംബോ ഒന്നിച്ച കുസൃതി

Santhwanam actor Achu Sugandh plays with Dhevootti: ജനപ്രിയ ടെലിവിഷൻ പരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെ അപ്രതീക്ഷിതമാണ്. സാന്ത്വനം പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായിരുന്നു കണ്ണൻ. എന്നാൽ, ഒരു ഇടവേളക്ക് ശേഷം കണ്ണൻ സാന്ത്വനം വീട്ടിൽ തിരിച്ചെത്തിയപ്പോൾ,

കണ്ണന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഇത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെ അപ്രതീക്ഷിതമാണ്. നേരത്തെ തന്റെ ജേഷ്ഠന്മാരെയും, ഏടത്തിമാരെയും സ്നേഹിച്ചും ബഹുമാനിച്ചും കഴിഞ്ഞിരുന്ന കണ്ണൻ, ഇന്ന് തന്റെ സ്വാർത്ഥ താല്പര്യങ്ങൾ ആഗ്രഹിക്കുന്നതിനാൽ, സ്നേഹത്തേക്കാൾ വാശി കണ്ണന്റെ കഥാപാത്രത്തിൽ ചേർന്നിരിക്കുന്നു.

പ്രേക്ഷകർക്കിടയിൽ തന്നെ ഈ കഥാപാത്രത്തിന്റെ സ്വഭാവമാറ്റത്തെ സംബന്ധിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. പരമ്പരയിൽ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ അച്ചു സുഗന്ദ് ആണ്. പല പ്രേക്ഷകരും കണ്ണനെ വെറുത്തു തുടങ്ങുമ്പോഴും, അച്ചു സുഗന്ദിനോടുള്ള സ്നേഹത്തിൽ കുറവ് വന്നിട്ടില്ല എന്നത് ഒരു വസ്തുതയാണ്. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് അച്ചു സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും ആണ്.

ഇപ്പോൾ, സാന്ത്വനം വീട്ടിലെ ദേവൂട്ടിക്കൊപ്പം ഉള്ള രസകരമായ നിമിഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അച്ചു. ദേവൂട്ടിക്കൊപ്പം ഒഴിവ് സമയത്ത് ഇരുന്ന് കളിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ആണ് അച്ചു തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കു വെച്ചിരിക്കുന്നത്. ഇതിന് സന്തോഷവും രസകരവുമായ കമന്റുകൾ ആളുകൾ പങ്കുവെക്കുന്നതിനൊപ്പം തന്നെ, സാന്ത്വനത്തിലെ കാര്യങ്ങളുമായി ബന്ധിപ്പിച്ചും പ്രേക്ഷകർ അഭിപ്രായങ്ങൾ പങ്കുവെക്കുന്നു.

Santhwanam actor Achu Sugandh plays with Dhevootti

Achu SugandhbabySanthwanam
Comments (0)
Add Comment