ഇന്ത്യ – ഓസ്ട്രേലിയ മത്സരത്തിന് മുൻപ് സഞ്ജുവിൻ്റെ പ്രതികരണം!! വീഡിയോ വൈറൽ

Sanju Samson’s viral video sparks hope : ടി20 ലോകകപ്പിൽ ഇന്ത്യ അപരാജിതരായി മുന്നേറുകയാണെങ്കിലും, സഞ്ജു സാംസണ് ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിക്കാത്തത് മലയാളി ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്. ഓരോ മത്സരത്തിലും സഞ്ജുവിന് അവസരം ലഭിക്കും എന്ന പ്രതീക്ഷ ആരാധകർക്കിടയിൽ ഉണ്ടാകാറുണ്ടെങ്കിലും, ഇതുവരെയും നിരാശയായിരുന്നു ഫലം. എന്നാൽ, ഇപ്പോൾ 

ഇന്ത്യ സൂപ്പർ 8-ലെ അവരുടെ നിർണായകമായ ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് തയ്യാറെടുക്കുമ്പോൾ, സഞ്ജു സാംസൺ ആരാധകർ ആത്മവിശ്വാസത്തിലാണ്. ശക്തരായ ഓസ്ട്രേലിയക്കെതിരെ ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററുടെ കൂടി സേവനം ഇന്ത്യ ഉറപ്പാക്കാൻ തീരുമാനിച്ചാൽ, സഞ്ജുവിന് ടീമിൽ അവസരം ലഭിക്കും. അതേസമയം, ഇപ്പോൾ ബിസിസിഐ പങ്കുവെച്ച് ഒരു വീഡിയോയിൽ സഞ്ജു സാംസൺ നടത്തിയിരിക്കുന്ന പ്രതികരണമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. 

ഓസ്ട്രേലിയക്കെതിരെ സെന്റ് ലൂസിയയിൽ ആണ് ഇന്ത്യക്ക് മത്സരം ഉള്ളത്. മത്സരത്തിന് മുന്നേ സെന്റ് ലൂസിയയിൽ എത്തിയ ടീം ബസ്സിൽ നിന്ന് ഇറങ്ങുന്നതിന്റെ വീഡിയോ ആണ് ബിസിസിഐ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇത് സഞ്ജു സാംസൺ, ഫഹദ് ഫാസിലിന്റെ സിനിമയായ ആവേശത്തിലെ ഹിറ്റ് ഡയലോഗ് ആയ ‘എടാ മോനെ, ഹാപ്പി അല്ലെ’ എന്ന് പറയുന്നതായി കാണാം. സഞ്ജുവിന്റെ ഈ പ്രതികരണം പലതരത്തിലാണ് ആരാധകർ നോക്കിക്കാണുന്നത്. 

പലരും ഓസ്ട്രേലിയക്കെതിരെ സഞ്ജു കളിക്കും എന്നും, ഇതിന്റെ സൂചനയാണ് അദ്ദേഹം നൽകിയത് എന്നും സഞ്ജുവിന്റെ വാക്കുകളിൽ നിന്ന് വായിച്ചെടുക്കുന്നു. സഞ്ജു ഓസ്ട്രേലിയക്കെതിരെ കളിച്ചാൽ, അത് അദ്ദേഹത്തിന്റെ ലോകകപ്പ് അരങ്ങേറ്റം കൂടിയാവും. ഇക്കാര്യത്തിൽ വ്യക്തത വരാൻ ടോസ് സമയത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം, സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു ഉണ്ടാകും എന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. Sanju Samson’s viral video sparks hope among fans ahead of India Australia clash

fahad fazilIndian Cricket TeamSanju Samson
Comments (0)
Add Comment