ഇന്ത്യൻ ടീമിലേക്കുള്ള രാജസ്ഥാൻ റോയൽസിൻ്റെ സംഭാവനകൾ, ആരൊക്കെ എന്ന് പറഞ്ഞ് സഞ്ജു സാംസൺ
Sanju Samson talks about future Indian cricketers from Rajsthan Royals: പ്രഥമ ഐപിഎൽ ജേതാക്കളായ രാജസ്ഥാൻ റോയൽസിന് പിന്നീട് ഒരിക്കലും ഐപിഎൽ കിരീടം ഉയർത്താൻ സാധിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ 2024 ക്വാളിഫയർ 2 മത്സരത്തിൽ സൺറൈസസ് ഹൈദരാബാദിനോട് പരാജയപ്പെട്ട്, ഫൈനലിന് ഒരു പടി മുന്നേ റോയൽസിന് പടിയിറങ്ങേണ്ടി വന്നു.
എന്നാൽ, രാജസ്ഥാൻ റോയൽസിന് ഇപ്പോൾ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട് എന്നാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ പറയുന്നത്. നേരത്തെ, രാജസ്ഥാൻ റോയൽസിനെ ടൂർണമെന്റിലെ താരതമ്യേനെ ദുർബലരായ ടീമായിയാണ് എതിരാളികൾ കണ്ടിരുന്നതെങ്കിൽ, കഴിഞ്ഞ മൂന്ന് സീസണുകളിൽ ആയി രാജസ്ഥാൻ റോയൽസ് ടൂർണമെന്റിലെ ഏറ്റവും പവർഫുൾ ടീം ആയി മാറിയിരിക്കുന്നു എന്ന് സഞ്ജു പറയുന്നു. “ഈ സീസണിൽ മാത്രമല്ല, ഈ സീസണിൽ മാത്രമല്ല, കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾക്ക് ചില മികച്ച ഗെയിമുകൾ ഉണ്ടായിരുന്നു,
ഇത് ഞങ്ങളുടെ ഫ്രാഞ്ചൈസിക്ക് ഒരു മികച്ച പ്രോജക്റ്റാണ്.” രാജസ്ഥാൻ റോയൽസ് ഇന്ത്യൻ ടീമിന് വേണ്ടി ധാരാളം യുവ താരങ്ങളെ സംഭാവന ചെയ്തതായും സഞ്ജു അവകാശപ്പെട്ടു. “രാജ്യത്തിന് വേണ്ടി മികച്ച ചില പ്രതിഭകളെ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. റിയാൻ പരാഗ്, ധ്രുവ് ജുറൽ എന്നിവരും അവരിൽ പലരും RR-ന് മാത്രമല്ല, തീർച്ചയായും ഇന്ത്യൻ ക്രിക്കറ്റ് ടീമിനും വളരെ ആവേശകരമായി തോന്നുന്നു.”
തീർച്ചയായും സഞ്ജു പ്രതികരിച്ചത് പോലെ, റിയാൻ പരാഗ്, ധ്രുവ് ജൂറൽ, സന്ദീപ് ശർമ്മ തുടങ്ങിയ താരങ്ങളെല്ലാം ഇന്ത്യൻ ടീമിന്റെ ഭാവി പ്രതീക്ഷകളാണ്. എല്ലാവരും ഈ ഐപിഎൽ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഇന്ത്യയുടെ സീനിയർ താരങ്ങൾ പടിയിറങ്ങുന്നതിന്റെ മുറക്ക് ഈ താരങ്ങൾ എല്ലാവരും തന്നെ ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യങ്ങൾ ആയി മാറും എന്ന കാര്യം തീർച്ചയാണ്.