“സഞ്ജു സാംസൺ ഒരു സ്വാർത്ഥനാണ്” തുറന്ന് പറഞ്ഞ് രവിചന്ദ്ര അശ്വിൻ

Ashwin talks about Sanju Samson

Ashwin talks about Sanju Samson: സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസിന്റെ സീനിയർ താരങ്ങളിൽ ഒരാളാണ് രവിചന്ദ്ര അശ്വിൻ. ഇന്ത്യൻ വെറ്റെറൻ സ്പിന്നർ ഈ സീസണിൽ ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുത്തത്. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അദ്ദേഹം ഉൾപ്പെടുകയും ചെയ്തിരുന്നില്ല. അതേസമയം, ഇപ്പോൾ രാജസ്ഥാൻ റോയൽസിലെ തന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസണെ 

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയതിനെ സംബന്ധിച്ച് അശ്വിൻ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ്. മാത്രമല്ല, ഈ ഐപിഎൽ സീസണിൽ താൻ ശാരീരികമായി പൂർണ്ണ ഫിറ്റ് അല്ലായിരുന്നു എന്നും, പ്രായം തന്റെ പ്രകടനത്തെ ഒരു പരിധിവരെ ബാധിച്ചിട്ടുണ്ട് എന്നും അശ്വിൻ തുറന്നു പറഞ്ഞു. സഞ്ജു സാംസൺ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഉൾപ്പെട്ടതിൽ താൻ സന്തോഷവാനാണ് എന്ന് പറഞ്ഞ അശ്വിൻ, ഒരു കാര്യം തുറന്നു പറയുകയുണ്ടായി. 

സഞ്ജു സാംസൺ ഒരു സ്വാർത്ഥനായ കളിക്കാരൻ ആണ് എന്നാണ് അശ്വിൻ പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ സ്വാർത്ഥതയാണ് ടീമിന് ആവശ്യം എന്നും അശ്വിൻ പറഞ്ഞു. സ്റ്റാർ സ്പോർട്സിന് നൽകിയ ഒരു അഭിമുഖത്തിൽ അശ്വിൻ പറഞ്ഞ വാക്കുകളുടെ പൂർണ്ണരൂപം ഇങ്ങനെ, “സഞ്ജുവിനൊപ്പം ഉണ്ടാകുമ്പോൾ, നിങ്ങൾ അവനോട് ചോദിച്ചാൽ, അവൻ ഈ വർഷം വളരെ സ്വാർത്ഥതയോടെയാണ് കളിക്കുന്നതെന്ന് അവൻ പറയും, എന്നാൽ അവൻ 165 (155.52) ന് സ്‌ട്രൈക്ക് ചെയ്യുന്നു. ഈ വർഷം സഞ്ജു സാംസണിൽ നിന്ന് ഞങ്ങൾക്ക് വേണ്ടത് അതാണ്.

ഞാൻ അവനോട് വളരെ സന്തോഷവാനാണ്, ഒപ്പം അദ്ദേഹം ഇന്ത്യൻ ലോകകപ്പ് ടീമിൽ എത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,” RR RCBയെ പരാജയപ്പെടുത്തി IPL 2024 ലെ രണ്ടാം ക്വാളിഫയറിൽ പ്രവേശിച്ചതിന് ശേഷം അശ്വിൻ സ്റ്റാർ സ്പോട്ടിനോട് പറഞ്ഞു. അശ്വിനെ പോലെ സഞ്ജു സാംസണെ ഇഷ്ടപ്പെടുന്നവർ എല്ലാവരും അദ്ദേഹത്തിന്റെ ലോകകപ്പിലെ പ്രകടനം കാണാനായി കാത്തിരിക്കുകയാണ്.