Sanju samson speaks about support of kerala fans: ഒരു മലയാളി എന്ന നിലക്ക് തന്നെ കേരളീയർക്ക് എപ്പോഴും പ്രിയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. അതുകൊണ്ടുതന്നെയാണ്, പലപ്പോഴും സഞ്ജു സാംസനെ ദേശീയ ടീമിൽ നിന്ന് തഴയുമ്പോൾ മലയാളി ആരാധകർ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പ്രകോപിതരായി പ്രതികരിക്കുന്നത്.
അതേസമയം, സഞ്ജു സാംസൺ ദേശീയ ടീമിൽ കളിക്കുന്ന വേളയിൽ, അത് ഏത് വിദേശ രാജ്യത്ത് ആയാലും, അവിടെ അദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ട് മലയാളി ക്രിക്കറ്റ് ആരാധകർ എത്തിച്ചേരുന്നത് ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഒരു കൗതുകകരമായ കാഴ്ചയാണ്. ഇതുമായി ബന്ധപ്പെട്ട് സഞ്ജു സാംസൺ പ്രതികരിക്കുകയുണ്ടായി. കേരളത്തിലെ ആരാധകരുടെ പിന്തുണ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ വരെ ചർച്ചയായി എന്നാണ് സഞ്ജു, കേരള ക്രിക്കറ്റ് ലീഗ് ലോഗോ പ്രദർശന വേളയിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുന്നതിനിടയിൽ പറഞ്ഞത്. അതേസമയം, ആരാധകരുടെ
ഭാഗത്തുനിന്നുണ്ടാകുന്ന വിമർശനങ്ങളെ പോസിറ്റീവ് ആയി കാണുന്നു എന്നും സഞ്ജു പറഞ്ഞു. “കഴിഞ്ഞ 3-4 വർഷമായി കേരളത്തിൽനിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അത് ന്യൂസിലാൻഡിൽ പോയാലും വെസ്റ്റ് ഇൻഡീസിൽ പോയാലും അവിടെ മലയാളികൾ സപ്പോർട്ട് ചെയ്യാൻ എത്തുന്നു. “എടാ മോനെ സഞ്ജു കളിക്കടാ” എന്ന് ഗാലറിയിൽ നിന്ന് കേൾക്കുമ്പോൾ അത് പ്രത്യേക ഊർജ്ജം നൽകുന്നു. പലപ്പോഴും ഇത്രമാത്രം സപ്പോർട്ട് ലഭിക്കാൻ ഞാൻ യോഗ്യനാണോ എന്ന് പോലും ഞാൻ സംശയിച്ചു പോയിട്ടുണ്ട്. ഇന്ത്യൻ ഡ്രസിങ് റൂമിലും
Sanju Samson latest interview with English subtitles 💙
— Sanju Samson Fans Page (@SanjuSamsonFP) August 10, 2024
What a guy 🙌🏻pic.twitter.com/5MoBPU5iXx
ഇക്കാര്യം ചർച്ചയായി. “എടാ ചേട്ടാ, ഇങ്ങനെ സപ്പോർട്ട് ലഭിക്കാൻ നീ എന്താണ് ചെയ്യുന്നത്” എന്നുപോലും സഹതാരങ്ങൾ ചോദിച്ചിട്ടുണ്ട്. അതേസമയം ഇടക്ക് അവരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ വരുമ്പോഴും, ശ്രീലങ്കയിൽ പോയി രണ്ട് ഡക്ക് ആയത് ഒക്കെ പോലെ (സഞ്ജു ചിരിച്ചു), അപ്പോൾ ഉണ്ടാകുന്ന പ്രതികരണങ്ങളും ശ്രദ്ധിക്കാറുണ്ട്. പോസിറ്റീവ് വിമർശനങ്ങളെ പോസിറ്റീവായി കാണാനും, അല്ലാത്തവയെ ഒഴിവാക്കാനും എനിക്ക് ഇപ്പോൾ കഴിവുണ്ട്,” സഞ്ജു സാംസൺ വ്യത്യസ്ത ചോദ്യങ്ങൾക്കായി മറുപടി നൽകി.