സഞ്ജു സാംസൺ ഇനി ഇന്ത്യൻ ടീമിൽ ഉണ്ടാകില്ലേ, നിലപാട് ആവർത്തിച്ച് ബിസിസിഐ സെക്രട്രറി

അജിത് അഗാർക്കർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറും, ഗൗതം ഗംഭീർ ഹെഡ് കോച്ചും ആയി എത്തിയതിന് പിന്നാലെ ഇരുവരും ഒരു കാര്യം വ്യക്തമാക്കുകയുണ്ടായി. ഇന്ത്യൻ ടീമിൽ സ്ഥിരമായി അവസരം ലഭിക്കണമെങ്കിൽ, കളിക്കാർ ആഭ്യന്തര മത്സരങ്ങളിൽ സജീവമാകേണ്ടത് നിർബന്ധമാണ്. സീനിയർ – ജൂനിയർ എന്ന് വ്യത്യാസമില്ലാതെ

എല്ലാ ദേശീയ ക്രിക്കറ്റ് താരങ്ങളും വ്യത്യസ്ത ഫോർമാറ്റുകളിൽ ഉള്ള ആഭ്യന്തര മത്സരങ്ങൾ കളിക്കേണ്ടത് നിർബന്ധമാണ് എന്ന് ഗംഭീറും അഗാർക്കറും ഒരേ സ്വരത്തിൽ പറഞ്ഞെങ്കിലും, അതോടൊപ്പം കളിക്കാരുടെ ശാരീരിക ക്ഷമതക്കും വിശ്രമത്തിനും മാനേജ്മെന്റ് പ്രാധാന്യം നൽകും എന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഏറെ നാളായി ആഭ്യന്തര മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി, യുവ താരങ്ങളായ ഇഷാൻ കിഷൻ, ഋഷഭ് പന്ത് തുടങ്ങി നിരവധി താരങ്ങൾ ആഭ്യന്തര മത്സരങ്ങൾ കളിക്കാൻ

തങ്ങൾ ലഭ്യമാണ് എന്ന് ബിസിസിഐയെ അറിയിച്ചു. ഇതിന് പിന്നാലെ ദുലീപ് ട്രോഫിക്കുള്ള നാല് ടീമുകളെ പ്രഖ്യാപിക്കുകയും, പരമാവധി താരങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തു. രോഹിത്, കോഹ്ലി എന്നിവർ കളിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നെങ്കിലും, അവർക്ക് വിശ്രമം നൽകാൻ ബിസിസിഐ തീരുമാനിച്ചു. അതേസമയം സന്നദ്ധത അറിയിച്ചിട്ടും, നിലവിൽ ലഭ്യമായിരുന്നിട്ടും സഞ്ജു സാംസൺ ഉൾപ്പെടെയുള്ള കളിക്കാരെ  ബിസിസിഐ തഴഞ്ഞു. അജിങ്ക്യ രഹാനെ, ചേതശ്വർ പൂജാര എന്നീ താരങ്ങളെ

ദുലീപ് ട്രോഫി ടീമുകളിൽ ഉൾപ്പെടുത്തിയില്ല. ഇത് ഇരുവരുടെയും ദേശീയ ടീമിൽ ഉൾപ്പെടാനുള്ള വിരളമായ സാധ്യതയുടെ അടിസ്ഥാനത്തിൽ മാത്രമാണ്. എന്നാൽ എന്തുകൊണ്ട് സഞ്ജുവിനെ തഴഞ്ഞു? ഇതിന് വ്യക്തമായ മറുപടി ഇതുവരെ ആരും നൽകിയിട്ടില്ലെങ്കിലും, ദുലീപ് ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങളിൽ കളിക്കുന്ന താരങ്ങളെ മാത്രമേ ദേശീയ ടീമിൽ ഉൾപ്പെടുത്തൂ എന്ന് വീണ്ടും ആവർത്തിച്ചിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. Sanju Samson snubbed Jay Shah repeats BCCI selection criteria

BCCIIndian Cricket TeamSanju Samson
Comments (0)
Add Comment