ദുരന്തമായി മാറി സഞ്ജു സാംസൺ, ശ്രീലങ്കക്കെതിരെ തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശ

ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ മൂന്നാം ടി20 മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. തുടർന്ന് ആദ്യം ബാറ്റ് ചെയ്യാൻ എത്തിയ ഇന്ത്യ, പവർപ്ലെയിൻ തന്നെ കിതക്കുന്ന കാഴ്ചയാണ് കാണുന്നത്. ഓപ്പണർ യശാവി ജയിസ്വാൾ (10) മടങ്ങിയതിന് പിന്നാലെ മൂന്നാമനായി സഞ്ജു സാംസൺ ബാറ്റ് ചെയ്യാൻ എത്തി. എന്നാൽ കഴിഞ്ഞ മത്സരത്തിന് സമാനമായി 

റൺ ഒന്നും എടുക്കാതെ സഞ്ജു മടങ്ങുകയാണ് ചെയ്തത്. കഴിഞ്ഞ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്ക് ആയി പുറത്തായ സഞ്ജു സാംസൺ, ഇന്നത്തെ മത്സരത്തിൽ നേരിട്ട നാലാമത്തെ ബോളിലാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഇന്നിങ്സിന്റെ മൂന്നാം ഓവറിൽ പേസർ ചാമിന്ദു വിക്രസിംങേയുടെ അഞ്ചാമത്തെ ഡെലിവറി, സഞ്ജുവിന്റെ ബാറ്റിൽ എഡ്ജ് ആയി ഡീപ് പോയിന്റിൽ ഫീൽഡ് ചെയ്തിരുന്ന ഹസരങ്കയുടെ കൈകളിലേക്ക് എത്തുകയായിരുന്നു. 

കഴിഞ്ഞ മത്സരത്തിൽ ഓപ്പണർ ആയിയാണ് സഞ്ജു സാംസൺ എത്തിയത്. അന്ന് ഗോൾഡൻ ഡക്ക് ആയി പുറത്തായപ്പോൾ, സഞ്ജുവിനെ വ്യത്യസ്ത പൊസിഷനുകളിൽ പരീക്ഷിക്കുകയാണ് എന്നാണ് സഞ്ജു സാംസൺ ആരാധകർ ആ മോശം പ്രകടനത്തെ ന്യായീകരിക്കാൻ പറഞ്ഞിരുന്ന കാര്യം. എന്നാൽ ഇന്നത്തെ മത്സരത്തിൽ സഞ്ജുവിന്റെ ഫേവറേറ്റ് പൊസിഷൻ ആയ വൺ ഡൗണിൽ ആണ് അദ്ദേഹത്തെ കളിപ്പിച്ചത്. എന്നാൽ ഇന്നും സഞ്ജു ആരാധകരെ നിരാശപ്പെടുത്തുന്ന

പ്രകടനമാണ് നടത്തിയത്. ഇത് സഞ്ജു സാംസൺ ആരാധകരെ നിരാശരാക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ വിമർശകർക്ക് സഞ്ജുവിനെ വിമർശിക്കാനും പരിഹസിക്കാനും ആധാരമാവുകയും ചെയ്തു. ഋഷഭ് പന്തിന് പകരമാണ് സഞ്ജുവിനെ ഇന്നത്തെ മത്സരത്തിൽ കളിപ്പിച്ചിരിക്കുന്നത്. സഞ്ജുവിന് പിന്നാലെ റിങ്കു സിംഗ് (1), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (8) എന്നിവരെല്ലാം ചെറിയ സ്കോറുകൾക്ക് പുറത്താകുന്ന കാഴ്ചയാണ് മത്സരത്തിൽ കാണുന്നത്. Sanju Samson out for duck continually against Srilanka

Indian Cricket TeamSanju SamsonSrilanka
Comments (0)
Add Comment